എനര്‍ജി ബില്ലുകളില്‍ ഒടുവില്‍ സന്തോഷവാര്‍ത്ത! സമ്മര്‍ എത്തുന്നതോടെ പ്രൈസ് ക്യാപ്പ് 2200 പൗണ്ടിലേക്ക് താഴുമെന്ന് പ്രവചനം; ഗ്യാസ് നിരക്കുകള്‍ കുറയാന്‍ തുടങ്ങിയതോടെ ആശ്വാസമേകുന്ന കണക്കുകൂട്ടല്‍; ശരാശരി ബില്ലില്‍ 300 പൗണ്ട് വരെ കുറയും

എനര്‍ജി ബില്ലുകളില്‍ ഒടുവില്‍ സന്തോഷവാര്‍ത്ത! സമ്മര്‍ എത്തുന്നതോടെ പ്രൈസ് ക്യാപ്പ് 2200 പൗണ്ടിലേക്ക് താഴുമെന്ന് പ്രവചനം; ഗ്യാസ് നിരക്കുകള്‍ കുറയാന്‍ തുടങ്ങിയതോടെ ആശ്വാസമേകുന്ന കണക്കുകൂട്ടല്‍; ശരാശരി ബില്ലില്‍ 300 പൗണ്ട് വരെ കുറയും

ബ്രിട്ടനിലെ എനര്‍ജി ബില്‍ ഭാരം ജനങ്ങളെ കുറച്ചൊന്നുമല്ല ശ്വാസംമുട്ടിക്കുന്നത്. ഈ ഘട്ടത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകളെല്ലാം ആശങ്ക പങ്കുവെയ്ക്കുന്നതായിരുന്നു. എന്നാല്‍ ആദ്യമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ വിചാരിച്ചതിന് വിരുദ്ധമായി എനര്‍ജി ബില്ലുകള്‍ നൂറുകണക്കിന് പൗണ്ട് താഴുമെന്നാണ് പ്രവചനം.


സ്പ്രിംഗ് സീസണില്‍ ബില്ലുകള്‍ ഉയര്‍ന്ന ശേഷം നിരക്കുകള്‍ താഴേക്ക് പോകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ജൂലൈ മാസത്തോടെ ശരാശരി ഭവനങ്ങളുടെ എനര്‍ജി ബില്ലുകള്‍ വര്‍ഷത്തില്‍ 2200 പൗണ്ട് എന്ന നിലയിലെത്തുമെന്നാണ് കരുതുന്നത്. മുന്‍പ് ഭയന്നതിലും 300 പൗണ്ട് കുറവാണിതെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് വിദഗ്ധര്‍ വ്യക്തമാക്കി.

ഇത് നിലവില്‍ സര്‍ക്കാര്‍ പിന്തുണയ്ക്ക് ശേഷം ശരാശരി കുടുംബം അടയ്ക്കുന്ന തുകയ്ക്ക് അരികില്‍ നില്‍ക്കുന്നതാണ്. ഗവണ്‍മെന്റിന്റെ പിന്തുണ ഇല്ലാതെ വന്നാല്‍ ശരാശരി കുടുംബത്തിന് ജനുവരി മുതല്‍ ഏപ്രില്‍ വരെ എനര്‍ജി ബില്ലുകളില്‍ 4279 പൗണ്ട് വാര്‍ഷിക ചെലവ് വരും. ഓഫ്‌ജെം പ്രൈസ് ക്യാപ്പ് പ്രകാരമാണിത്.

എന്നാല്‍ പ്രൈസ് ക്യാപ്പ് ആശങ്കയെ മറികടക്കാന്‍ സര്‍ക്കാര്‍ പദ്ധതി നിലവിലുണ്ട്. ഇതുവഴി ശരാശരി എനര്‍ജി ബില്ലുകള്‍ 2500 പൗണ്ടായി നിജപ്പെടുത്താനും സാധിക്കും. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ മാസങ്ങളില്‍ രാജ്യത്തെ ഓരോ കുടുംബത്തിനും 400 പൗണ്ട് വീതം ധനസഹായം നല്‍കുന്നുണ്ട്.

ഏപ്രില്‍ മുതല്‍ ഈ സഹായം കുറയുന്നതോടെ ശരാശരി ബില്ലുകള്‍ 3000 പൗണ്ടിലേക്ക് എത്തും. ഇതോടെ ഏപ്രില്‍ മാസം മുതല്‍ ഓഫ്‌ജെം പ്രൈസ് ക്യാപ്പ് 3209 പൗണ്ടിലെത്തുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. നേരത്തെ പ്രവചിച്ചതിലും 300 പൗണ്ട് കുറവാണിത്.
Other News in this category



4malayalees Recommends