5 പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി കട്ട് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ ചാന്‍സലര്‍; മോട്ടോറിസ്റ്റുകള്‍ക്ക് മേല്‍ കൂടുതല്‍ സാമ്പത്തിക ഭാരം ചെലുത്തുന്നത് രാഷ്ട്രീയമായി തിരിച്ചടി നല്‍കുമെന്ന് ആശങ്ക; മുന്‍കാല രീതി പിന്തുടരാന്‍ ജെറമി ഹണ്ട്

5 പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി കട്ട് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ ചാന്‍സലര്‍; മോട്ടോറിസ്റ്റുകള്‍ക്ക് മേല്‍ കൂടുതല്‍ സാമ്പത്തിക ഭാരം ചെലുത്തുന്നത് രാഷ്ട്രീയമായി തിരിച്ചടി നല്‍കുമെന്ന് ആശങ്ക; മുന്‍കാല രീതി പിന്തുടരാന്‍ ജെറമി ഹണ്ട്

5 പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി വെട്ടിക്കുറച്ച നടപടി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ ഒരുങ്ങി ജെറമി ഹണ്ട്. പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ ഡ്യൂട്ടി കുറച്ച് നല്‍കുന്ന രീതി പിന്തുടരാന്‍ തന്നെയാണ് ഹണ്ട് ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മോട്ടോറിസ്റ്റുകള്‍ക്ക് മേല്‍ കൂടുതല്‍ തുക അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയ വിഷം വിതറുമെന്ന ആശങ്കകള്‍ക്കിടെയാണ് ഈ നീക്കം.


ഫ്യുവല്‍ ഡ്യൂട്ടി ഒരു വര്‍ഷത്തേക്ക് കൂടി മരവിപ്പിച്ച് നിര്‍ത്താന്‍ ട്രഷറിക്ക് മേല്‍ സമ്മര്‍ദമുണ്ട്. രണ്ട് നടപടികള്‍ക്കുമായി ഗവണ്‍മെന്റിന് 6 ബില്ല്യണ്‍ പൗണ്ട് ചെലവ് വരും. പണപ്പെരുപ്പം ഉയര്‍ത്തിവിടാന്‍ വഴിയൊരുക്കുന്ന യാതൊരു നടപടിയും ഹണ്ട് ആഗ്രഹിക്കുന്നില്ലെന്ന് ചാന്‍സലറുമായി അടുപ്പമുള്ള വ്യക്തി ടൈംസിനോട് പറഞ്ഞു.

'പണപ്പെരുപ്പം കുറച്ച് നിര്‍ത്തുന്നതാണ് ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച ടാക്‌സ് കട്ടെന്നാണ് അദ്ദേഹം സഹജീവനക്കാരോട് വ്യക്തമാക്കുന്നത്. ഒരു ദശകത്തോളമായി ടോറികള്‍ ഫ്യുവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തുന്നു. ഇത് പിന്തുടരാന്‍ തന്നെയാണ് ഹണ്ടിന്റെ തീരുമാനം', ശ്രോതസ്സ് പറയുന്നു.

ഉക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പമ്പ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഋഷി സുനാക് ഫ്യുവല്‍ ഡ്യൂട്ടി 5 പെന്‍സ് വെട്ടിക്കുറച്ചത്. ഒരു ദശകത്തിനിടെ ആദ്യമായായിരുന്നു ഈ നടപടി. ഫ്യുവല്‍ ഡ്യൂട്ടി കുറച്ച് നിര്‍ത്തുന്നത് പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മാര്‍ച്ച് 15ന് ബജറ്റ് അവതരിപ്പിക്കുന്നത് വരെ ഇക്കാര്യത്തില്‍ പ്രഖ്യാപനം വേണ്ടെന്നാണ് ട്രഷറിയുടെ നിലപാട്.
Other News in this category



4malayalees Recommends