വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക പീഡനം, ഭാര്യയെ പോലെ പരിഗണിച്ചു! ഒടുവില്‍ ക്രൂരനായ പിതാവിനെ കുത്തിക്കൊന്ന് മകന്‍; 'അയാളെന്നെ ബലാത്സംഗം ചെയ്തു, എന്നിട്ടും എന്നെ അറസ്റ്റ് ചെയ്യണോ, എന്ത് നീതിയാണിത്'- മകന്‍ ചോദിക്കുന്നു

വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക പീഡനം, ഭാര്യയെ പോലെ പരിഗണിച്ചു! ഒടുവില്‍ ക്രൂരനായ പിതാവിനെ കുത്തിക്കൊന്ന് മകന്‍; 'അയാളെന്നെ ബലാത്സംഗം ചെയ്തു, എന്നിട്ടും എന്നെ അറസ്റ്റ് ചെയ്യണോ, എന്ത് നീതിയാണിത്'- മകന്‍ ചോദിക്കുന്നു

വര്‍ഷങ്ങള്‍ നീണ്ട ലൈംഗികവും, ശാരീരികവുമായ പീഡനങ്ങള്‍ക്കൊടുവില്‍ ക്രൂരനായ പിതാവിനെ കുത്തിക്കൊന്ന് മകന്‍. മകനെ ബലാത്സംഗം ചെയ്യുകയും, വീട്ടിലിരിക്കുന്ന ഭാര്യയെ പോലെ പരിഗണിക്കുകയും ചെയ്ത അനുഭവങ്ങള്‍ക്കൊടുവിലായിരുന്നു കൊലപാതകം. എന്നാല്‍ കൊലക്കുറ്റത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും, നരഹത്യക്ക് 10 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് മകന് കോടതി വിധിച്ചത്.


കാര്‍ സെയില്‍സ്മാനായ പിതാവ് പോള്‍ മോറിസിന്റെ പുറത്തും, നെഞ്ചിലുമായി 33 തവണയാണ് 31-കാരനായ സിയാന്‍ മോറിസ് കത്തി കുത്തിയിറക്കിയത്. 2021 സെപ്റ്റംബര്‍ 14-ന് സൗത്ത് ഈസ്റ്റ് ലണ്ടനിലെ ബ്രോംലിയിലുള്ള കുടുംബവീട്ടില്‍ വെച്ചായിരുന്നു ഈ അക്രമം അരങ്ങേറിയത്.

കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സിയാന്‍ പോലീസിന്റെ പിടിയിലായി. ഒരു മോശം പിതാവായിരുന്നു 52-കാരനായ മോറിസെന്ന് ജഡ്ജ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. കുത്തേറ്റ് വീടുപടിക്കല്‍ വീണ ഇയാള്‍ ചാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് അയല്‍ക്കാരും അറിയിച്ചു.

'എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ നോക്കുന്നു. വര്‍ഷങ്ങളോളം എന്നെ ചൂഷണത്തിനും, ബലാത്സംഗത്തിനും ഇരയാക്കി അയാള്‍. എന്നിട്ടും നിങ്ങള്‍ക്ക് എന്നെ അറസ്റ്റ് ചെയ്യണം? എന്ത് നീതിവ്യവസ്ഥയാണിത്?', അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഓഫീസര്‍മാരോട് സിയാന്‍ ചോദിച്ചിരുന്നു.

നരഹത്യക്ക് 10 വര്‍ഷത്തെ ശിക്ഷയാണ് കോടതി സിയാന് വിധിച്ചത്. പിതാവിന്റെ കൈയില്‍ നിന്നും ഏറ്റ ക്രൂരതകള്‍ മകന്റെ ജീവിതം താറുമാറാക്കിയെന്ന് ജഡ്ജ് സമ്മതിച്ചു. സിയാന്റെ സഹോദരിക്കും സമാനമായ അനുഭവങ്ങള്‍ പിതാവില്‍ നിന്നും നേരിടേണ്ടി വന്നിരുന്നു.
Other News in this category



4malayalees Recommends