അടുത്ത ആഴ്ചയോടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടില്‍ സുപ്രധാന മാറ്റം; പാസ്‌പോര്‍ട്ട് പുതുക്കാനുള്ള ഫീസ് ഒന്‍പത് ശതമാനം ഉയരും; ഫീസ് ഉയരുന്നത് വരെ കാത്തിരിക്കണോ? പുതിയ ഫീസ് നിരക്കുകള്‍ ഇങ്ങനെ; കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനും ചെലവേറും

അടുത്ത ആഴ്ചയോടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടില്‍ സുപ്രധാന മാറ്റം; പാസ്‌പോര്‍ട്ട് പുതുക്കാനുള്ള ഫീസ് ഒന്‍പത് ശതമാനം ഉയരും; ഫീസ് ഉയരുന്നത് വരെ കാത്തിരിക്കണോ? പുതിയ ഫീസ് നിരക്കുകള്‍ ഇങ്ങനെ; കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനും ചെലവേറും

ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് സൂക്ഷിക്കുന്നവരെ ബാധിക്കുന്ന സുപ്രധാന മാറ്റം പ്രാബല്യത്തില്‍ വരാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി. പാസ്‌പോര്‍ട്ട് റിന്യൂവല്‍ ഫീസ് ഒന്‍പത് ശതമാനം വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് അടുത്ത ആഴ്ചയോടെ നിലവില്‍ വരുന്നത്.


ഫെബ്രുവരി 2 മുതല്‍ കാലാവധി അവസാനിച്ച പാസ്‌പോര്‍ട്ട് പുതുക്കാനുള്ള ഫീസാണ് കുതിച്ചുയരുക. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ക്ക് ഇകിന് ശേഷം 82.50 പൗണ്ട് ഫീസ് നല്‍കേണ്ടി വരും.

നിലവില്‍ ഇത് 75.50 പൗണ്ടാണ്. കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള ഫീസും വര്‍ദ്ധിക്കും. 49 പൗണ്ടില്‍ നിന്നും 53.50 പൗണ്ടിലേക്കാണ് വര്‍ദ്ധന.

പോസ്റ്റ് ഓഫീസ് വഴി ഫോമിലൂടെ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഫീസ് 85 പൗണ്ടില്‍ നിന്നും 93 പൗണ്ടായും, കുട്ടികള്‍ക്ക് 58.50 പൗണ്ടില്‍ നിന്നും 64 പൗണ്ടായും ഉയരും.

സ്റ്റാന്‍ഡേര്‍ഡ് പേപ്പര്‍ ഫോമില്‍ പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കാനുള്ള ഫീസില്‍ അടുത്ത ആഴ്ച മുതല്‍ 10 പൗണ്ട് വ്യത്യാസമാണ് നേരിടുക. വിദേശത്ത് നിന്നും സ്റ്റാന്‍ഡേര്‍ഡ് പേപ്പര്‍ ആപ്ലിക്കേഷനായി 95.50 പൗണ്ടിന് പകരം 104.50 പൗണ്് മുടക്കണം. കുട്ടികള്‍ക്ക് 71.50 പൗണ്ടായും ചെലവ് ഉയരും.
Other News in this category



4malayalees Recommends