വനിതാ ജയിലില്‍ സസുഖം വാഴാനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ഡബിള്‍ ബലാത്സംഗകയ്ക്ക് 'സ്ഥലംമാറ്റം'; സ്‌കോട്ടിഷ് പ്രിസണ്‍ സര്‍വ്വീസിന്റെ തീരുമാനം വിവാദമായതോടെ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ കീഴടങ്ങി; റേപ്പിസ്റ്റിനെ പുരുഷ ജയിലിലേക്ക് മാറ്റി

വനിതാ ജയിലില്‍ സസുഖം വാഴാനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ഡബിള്‍ ബലാത്സംഗകയ്ക്ക് 'സ്ഥലംമാറ്റം'; സ്‌കോട്ടിഷ് പ്രിസണ്‍ സര്‍വ്വീസിന്റെ തീരുമാനം വിവാദമായതോടെ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ കീഴടങ്ങി; റേപ്പിസ്റ്റിനെ പുരുഷ ജയിലിലേക്ക് മാറ്റി

ട്രാന്‍സ്‌ജെന്‍ഡര്‍ ബലാത്സംഗക ഇസ്ലാ ബ്രൈസനെ സ്‌കോട്ട്‌ലണ്ടിലെ ഏക വനിതാ ജയിലില്‍ നിന്നും പുരുഷന്‍മാര്‍ക്കുള്ള ജയിലിലേക്ക് മാറ്റി. ഡബിള്‍ ബലാത്സംഗ കേസില്‍ അകത്തായ ട്രാന്‍സ്‌ജെന്‍ഡറിനെ വനിതകള്‍ക്കായുള്ള ജയിലില്‍ പാര്‍പ്പിക്കുന്നതിനെ ന്യായീകരിച്ച് വന്നെങ്കിലും വിമര്‍ശനം അതിരൂക്ഷമായതോടെയാണ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ നിലപാട് തിരുത്തിയത്.


2020 വരെ ആദം ഗ്രഹാം ആയിരുന്ന പുരുഷനാണ് പൊടുന്നനെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയായി മാറിയത്. എന്നാല്‍ ഇവരെ വനിതാ ജയിലില്‍ പാര്‍പ്പിക്കാനുള്ള തീരുമാനം വിവാദമായതോടെ ഇന്നലെ ഉച്ചയോടെ പുരുഷ ജയിലിലേക്ക് മാറ്റുകയായിരുന്നു. സ്റ്റിര്‍ലിംഗിലെ കോണ്‍ടണ്‍ വേല്‍ ജയിലില്‍ നിന്നുമാണ് ബ്രൈസണെ വഹിച്ച വാഹനം റിപ്ലേസ്‌മെന്റ് സംവിധാനത്തില്‍ എത്തിയത്.

ട്രാന്‍സ്‌ജെന്‍ഡര്‍ ഡബിള്‍ ബലാത്സംഗകയെ കോണ്‍ടണ്‍ വേലിലെ വനിതാ സഹതടവുകാര്‍ക്കൊപ്പം പാര്‍പ്പിക്കാനാണ് സ്‌കോട്ടിഷ് പ്രിസണ്‍ സര്‍വ്വീസ് തീരുമാനമെടുത്തത്. ജസ്റ്റിസ് സെക്രട്ടറി കീത്ത് ബ്രൗണ്‍ ഈ തീരുമാനത്തെ പിന്തുണച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് എസ്എന്‍പി നേതാവ് സ്റ്റര്‍ജന് തീരുമാനത്തില്‍ നിന്നും മറുകണ്ടം ചാടേണ്ടി വന്നത്.

ബ്രൈസണ്‍ സ്ത്രീയായി വേഷമിടുന്നത് ശ്രദ്ധ പിടിച്ചുപറ്റാനും, പുരുഷന്‍മാരുടെ ജയിലിലേക്ക് അയയ്ക്കുന്നതില്‍ നിന്നും രക്ഷപ്പെടാനുമാണെന്ന് ഇയാളുടെ മുന്‍ ഭാര്യ ഷോണാ ഗ്രഹാം വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വനിതാ സഹതടവുകാര്‍ക്കൊപ്പം ഈ ബലാത്സംഗകയെ പാര്‍പ്പിക്കുന്നതിനെതിരെ വിമര്‍ശകര്‍ രംഗത്ത് വന്നത്.

പുരുഷനായി ജനിക്കുകയും, ബലാത്സംഗ കേസില്‍ കുറ്റം ചുമത്തിയ ശേഷം മാത്രം പെണ്ണായി രൂപമാറ്റത്തിന് തയ്യാറാവുകയും ചെയ്ത ബ്രൈസണെ വനിതാ ജയിലില്‍ നിന്നും മാറ്റുകയാണെന്ന് സ്റ്റര്‍ജന് പ്രഖ്യാപിക്കേണ്ടി വന്നു.
Other News in this category



4malayalees Recommends