നോറോവൈറസ് മുന്നറിയിപ്പ്; ഛര്‍ദ്ദില്‍ സമ്മാനിക്കുന്ന വൈറസ് കേസുകള്‍ കുതിച്ചുയരുന്നത് പുതിയ ആശങ്ക; വിന്റര്‍ പ്രതിസന്ധി ഒരു ഭാഗത്ത് ഒതുങ്ങുമ്പോള്‍ തലവേദന സമ്മാനിച്ച് വൈറസ്; ദിവസേന 371 ആശുപത്രി ബെഡുകളില്‍ നോറോവൈറസ് രോഗികള്‍

നോറോവൈറസ് മുന്നറിയിപ്പ്; ഛര്‍ദ്ദില്‍ സമ്മാനിക്കുന്ന വൈറസ് കേസുകള്‍ കുതിച്ചുയരുന്നത് പുതിയ ആശങ്ക; വിന്റര്‍ പ്രതിസന്ധി ഒരു ഭാഗത്ത് ഒതുങ്ങുമ്പോള്‍ തലവേദന സമ്മാനിച്ച് വൈറസ്; ദിവസേന 371 ആശുപത്രി ബെഡുകളില്‍ നോറോവൈറസ് രോഗികള്‍

മഹാമാരിക്ക് ശേഷമുള്ള നോറോവൈറസ് കേസുകളുടെ കുതിച്ചുവരവ് ആശുപത്രി സംവിധാനത്തെ സാരമായി ബാധിക്കുമെന്ന് ഭയന്ന് ആരോഗ്യ മേധാവികള്‍. ഛര്‍ദ്ദില്‍ സമ്മാനിക്കുന്ന വിന്റര്‍ വൈറസ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ശതമാനത്തോളം വര്‍ദ്ധിച്ചുവെന്നാണ് ആശുപത്രി കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാമാരിക്ക് മുന്‍പുള്ള അവസ്ഥയേക്കാള്‍ മൂന്നിരട്ടി അധികമാണിത്.


കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ വ്യാപനശേഷിയുള്ള വൈറസ് മൂലം പ്രതിദിനം ശരാശരി 371 ബെഡുകളിലാണ് നോറോവൈറസ് രോഗികള്‍ ഇടംപിടിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ആശുപത്രി ബെഡുകളിലെത്തിയ രോഗികളുടെ ഇരട്ടിയാണ് ഇത്.

ഈ കുതിപ്പ് യഥാര്‍ത്ഥ ആശങ്കയാണ് സമ്മാനിക്കുന്നതെന്ന് എന്‍എച്ച്എസ് മേധാവികള്‍ പറഞ്ഞു. ഈ വൈറസിന് വന്നുചേരാന്‍ ഹെല്‍ത്ത് സര്‍വ്വീസിന് ഇതിലും മോശമായ സമയമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

വിന്റര്‍ പ്രതിസന്ധി ഒരു ഭാഗത്ത് അപ്രത്യക്ഷമായി തുടങ്ങിയെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ആംബുലന്‍സ് ഹാന്‍ഡ്ഓവര്‍ കാലതാമസം സീസണിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തുകയും, ഫ്‌ളൂ രോഗികളുടെ എണ്ണം കുറയാനും തുടങ്ങിയിട്ടുണ്ട്. എന്നിട്ടും ഹെല്‍ത്ത് സര്‍വ്വീസ് ഇപ്പോഴും ശക്തമായ സമ്മര്‍ദം നേരിടുന്നതായി അധികൃതര്‍ വെളിപ്പെടുത്തുന്നു.

എന്‍എച്ച്എസ് ഡാറ്റ പ്രകാരം രാജ്യത്തെ നോറോവൈറസ് രോഗികളുടെ എണ്ണം ജനുവരി 23 വരെ 382 കേസുകളായി ഉയര്‍ന്നിട്ടുണ്ട്. തലകറക്കവും, ശര്‍ദ്ദിലും, വയറ്റിളക്കവും ബാധിക്കുന്ന രോഗാവസ്ഥ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മാറുന്നതാണ് പതിവ്.
Other News in this category



4malayalees Recommends