പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ പഠന ശേഷം രാജ്യത്ത് തുടരുന്ന സമയം കുറയ്ക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ പദ്ധതി ; വിമര്‍ശനം ശക്തം

പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ പഠന ശേഷം രാജ്യത്ത് തുടരുന്ന സമയം കുറയ്ക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ പദ്ധതി ; വിമര്‍ശനം ശക്തം
യുകെയില്‍ പഠിക്കാനെത്തുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠന ശേഷം തുടരുന്ന സമയം കുറയ്ക്കാനുള്ള ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവര്‍മാന്റെ പദ്ധതിയില്‍ എതിര്‍പ്പുയരുന്നു. യുകെയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഋഷി സുനക് ആഭ്യന്തര വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ബ്രാവര്‍മാന്‍ പദ്ധതിയിട്ടത്.

യൂണിവേഴ്‌സിറ്റികളെ ബാധിക്കുന്നതാണ് ഈ തീരുമാനമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേര്‍ക്ക് തിരിച്ചടിയാണ് തീരുമാനം.

പഠന ശേഷമുള്ള താമസ കാലയളവ് കുറയ്ക്കല്‍, ആശ്രിത വിസയ്ക്ക് നിയന്ത്രണം തുടങ്ങിയ നടപടികളാണ് യുകെ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. തുടര്‍ പഠനത്തിന് എത്തിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷം കൂടി യുകെയില്‍ തുടരാന്‍ അവസരമുണ്ട്.വിദ്യാഭ്യാസ ഫീസ് അടക്കം ചെലവ് രണ്ടുവര്‍ഷം യുകെയില്‍ ജോലി ചെയ്ത് സമ്പാദിക്കാനാകും. ഇതു ആറു മാസമായി കുറക്കാനാണ് നിര്‍ദ്ദേശം. ദൈര്‍ഘ്യമുള്ള ബിരുദാനന്തര കോഴ്‌സിലേക്കെക്കുള്ള പഠനത്തിനായി ചേര്‍ന്നാല്‍ മാത്രമേ ആശ്രിതരായ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരാനാകൂ എന്നാണ് പദ്ധതിയിലെ മറ്റൊരു തീരുമാനം. എന്നാല്‍ സുവല്ല ബ്രാവര്‍മാന്റെ തീരുമാനത്തില്‍ പലരും വിമര്‍ശനം ഉയര്‍ത്തുകയാണ്.

Other News in this category



4malayalees Recommends