ഇത് മൂന്നാം ലോകമഹായുദ്ധം? പുടിന്‍ ഇപ്പോള്‍ യുദ്ധം ചെയ്യുന്നത് നാറ്റോയ്ക്കും, പാശ്ചാത്യചേരിക്കും എതിരെ; ഉക്രെയിന്‍ സംഘര്‍ഷം 'വ്യത്യസ്ത തലത്തില്‍'; ടാങ്കുകള്‍ എത്തിക്കാനുള്ള ജര്‍മ്മനിയുടെ അനുമതി സ്ഥിതിഗതികള്‍ മാറ്റിയെന്ന് ഇയു ഉദ്യോഗസ്ഥര്‍

ഇത് മൂന്നാം ലോകമഹായുദ്ധം? പുടിന്‍ ഇപ്പോള്‍ യുദ്ധം ചെയ്യുന്നത് നാറ്റോയ്ക്കും, പാശ്ചാത്യചേരിക്കും എതിരെ; ഉക്രെയിന്‍ സംഘര്‍ഷം 'വ്യത്യസ്ത തലത്തില്‍'; ടാങ്കുകള്‍ എത്തിക്കാനുള്ള ജര്‍മ്മനിയുടെ അനുമതി സ്ഥിതിഗതികള്‍ മാറ്റിയെന്ന് ഇയു ഉദ്യോഗസ്ഥര്‍

റഷ്യ ഇപ്പോള്‍ നാറ്റോയ്ക്കും, പാശ്ചാത്യചേരിക്കും എതിരെയാണ് യുദ്ധം ചെയ്യുന്നതെന്ന് സമ്മതിച്ച് മുതിര്‍ന്ന ഇയു ഉദ്യോഗസ്ഥന്‍. ഉക്രെയിന്‍ അധിനിവേശം പുതിയ തലത്തിലേക്ക് മാറ്റാന്‍ പുടിന്‍ തയ്യാറായി കഴിഞ്ഞെന്ന് വ്യക്തമായതോടെ സംഘര്‍ഷം ആഗോള യുദ്ധമായി മാറുമെന്ന ആശങ്കയാണ് ശക്തമാകുന്നത്.


റഷ്യയുടെ അധിനിവേശ സേനയ്ക്ക് നേരെ വെടിപൊട്ടിക്കാന്‍ അതിനൂതന ടാങ്കുകള്‍ നല്‍കാന്‍ പാശ്ചാത്യ നേതാക്കള്‍ സമ്മതിച്ചതാണ് 'കളി മാറാന്‍' ഇടയാക്കുന്നത്. ഈ കരാര്‍ മോസ്‌കോയെ ചൊടിപ്പിച്ചിരുന്നു. ഇതോടെ ഉക്രെയിന്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്കും യുദ്ധം പടരുമെന്ന് അവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

വ്‌ളാദിമര്‍ പുടിന്‍ സാധാരണക്കാര്‍ക്കും, സൈനികേതര ലക്ഷ്യകേന്ദ്രങ്ങള്‍ക്കും എതിരായ അക്രമം കടുപ്പിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്റെ യൂറോപ്യന്‍ എക്‌സ്റ്റേണല്‍ ആക്ഷന്‍ സര്‍വ്വീസ് സെക്രട്ടറി ജനറല്‍ സ്റ്റെഫാനോ സാനിനോ പറഞ്ഞു. പാശ്ചാത്യ ചേരിക്ക് എതിരായ തിരിച്ചടിയും പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഏഷ്യാ-പസഫിക് ടൂറിനിടെ ടോക്യോയില്‍ സംസാരിക്കവെയാണ് പുടിന്‍ നടത്തുന്ന സ്‌പെഷ്യല്‍ ഓപ്പറേഷന്‍ നാറ്റോയ്ക്കും, പാശ്ചാത്യചേരിക്കും എതിരായ യുദ്ധമായി മാറിക്കഴിഞ്ഞെന്ന് സാനിനോ അഭിപ്രായപ്പെട്ടത്. അതേസമയം യുഎസ്, ജര്‍മ്മന്‍ ടാങ്ക് സംഭാവനയെ ന്യായീകരിക്കാനും അദ്ദേഹം തയ്യാറായി. ഇത് അക്രമിക്കാന്‍ ഉദ്ദേശിച്ചല്ല, മറിച്ച് ഉക്രെയിന്‍കാര്‍ക്ക് സ്വയം പ്രതിരോധത്തിന് വേണ്ടിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

യുദ്ധം അവസാനിപ്പിക്കാനുള്ള താക്കോല്‍ യുഎസിന്റെ കൈയിലാണെന്ന് ക്രെംലിന്‍ വ്യക്തമാക്കി. എന്നാല്‍ ഇത് ഉപയോഗിക്കുന്നതിന് പകരം ഉക്രെയിനിലേക്ക് ആയുധങ്ങള്‍ പമ്പ് ചെയ്യുകയാണ് ജോ ബൈഡന്‍ ചെയ്യുന്നതെന്ന് വക്താവ് ദിമിത്രി പെസ്‌കോവ് കുറ്റപ്പെടുത്തി.
Other News in this category



4malayalees Recommends