രാജാവിന്റെ കിരീടധാരണ ചടങ്ങിലേക്ക് ഹാരിയെ ക്ഷണിക്കും, 'ഒറ്റയ്ക്ക്' വന്നുമടങ്ങും; 48 മണിക്കൂര്‍ നേരത്തേക്ക് ബ്രിട്ടനില്‍ പ്രവേശിക്കുന്ന രാജകുമാരനൊപ്പം മെഗാന്‍ മാര്‍ക്കിള്‍ ഉണ്ടാകില്ല?

രാജാവിന്റെ കിരീടധാരണ ചടങ്ങിലേക്ക് ഹാരിയെ ക്ഷണിക്കും, 'ഒറ്റയ്ക്ക്' വന്നുമടങ്ങും; 48 മണിക്കൂര്‍ നേരത്തേക്ക് ബ്രിട്ടനില്‍ പ്രവേശിക്കുന്ന രാജകുമാരനൊപ്പം മെഗാന്‍ മാര്‍ക്കിള്‍ ഉണ്ടാകില്ല?

ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിലേക്ക് കേവലം 48 മണിക്കൂര്‍ നേരം മാത്രമാകും ഹാരി രാജകുമാരന് ക്ഷണമെന്ന് റിപ്പോര്‍ട്ട്. ഭാര്യ മെഗാന്‍ മാര്‍ക്കിളിനെ കൂട്ടാതെ പെട്ടെന്ന് ബ്രിട്ടനിലെത്തി മടങ്ങാനാണ് ഹാരി ഒരുങ്ങുന്നതെന്നാണ് പറയപ്പെടുന്നത്.


മെയ് 6ന് ആര്‍ച്ചിയുടെ നാലാം പിറന്നാള്‍ ആഘോഷിക്കാനായി മെഗാന്‍ കാലിഫോര്‍ണിയയില്‍ തുടരുമ്പോള്‍ ഹാരി താല്‍ക്കാലികമായി പറന്നെത്തുമെന്നാണ് സൂചന. ചടങ്ങിലേക്ക് ഹാരിയ്ക്കും, മെഗാനും ക്ഷണം ലഭിക്കുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ എല്ലാം തുറന്നെഴുതിയ പുസ്തകം പുറത്തുവിട്ട ശേഷം ഇത്തരമൊരു ക്ഷണം ഹാരി സ്വീകരിക്കുമോയെന്ന് ഉറപ്പായിട്ടില്ല. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള സര്‍വ്വീസില്‍ ദമ്പതികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിനെ കൂടി വിളിച്ചുവരുത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.

പ്രധാനമായ റോള്‍ നല്‍കിയാല്‍ ഇരുവരും ക്ഷണം സ്വീകരിക്കുമെന്നാണ് കരുതുന്നത്. രാജകീയ സ്ഥാനപ്പേരുകള്‍ ഹാരിയ്ക്ക് നഷ്ടമാകില്ലെന്ന ഉറപ്പും ഇതോടൊപ്പം നല്‍കേണ്ടി വരും.

8000 പേരെ ക്ഷണിക്കാറുള്ള ചടങ്ങിന് പകരം 2000 അതിഥികളായി ചുരുക്കിയാണ് ചാള്‍സ് രാജാവ് കിരീടധാരണം നടത്തുന്നത്. അടുത്ത ഏതാനും ആഴ്ചകളില്‍ ആരെല്ലാം പങ്കെടുക്കുമെന്ന് ഉറപ്പുവരുത്താനാണ് സംഘാടകരുടെ നെട്ടോട്ടം.
Other News in this category



4malayalees Recommends