കൊടുംതണുപ്പ് വീണ്ടും വരുന്നു; ഞായറാഴ്ച രാത്രിയോടെ താപനില -3 സെല്‍ഷ്യസിലേക്ക് പതിക്കും; കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി

കൊടുംതണുപ്പ് വീണ്ടും വരുന്നു; ഞായറാഴ്ച രാത്രിയോടെ താപനില -3 സെല്‍ഷ്യസിലേക്ക് പതിക്കും; കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി

ഞായറാഴ്ച വൈകുന്നേരം മുതല്‍ അടുത്ത ആഴ്ച ആദ്യം വരെ തണുപ്പ് കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. ഇന്ന് വൈകുന്നേരം 6 മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം 6 വരെയാണ് ഇംഗ്ലണ്ടില്‍ തണുപ്പ് കാലാവസ്ഥ ആഞ്ഞടിക്കുകയെന്ന് മെറ്റ് ഓഫീസും, ഏജന്‍സിയും വ്യക്തമാക്കി.


പ്രാദേശിക മേഖലകളില്‍ താപനില -3 സെല്‍ഷ്യസ് വരെ താഴാന്‍ ഇടയുണ്ട്. തണുത്തുറയലും പ്രതീക്ഷിക്കപ്പെടുന്നു. ഇംഗ്ലണ്ടിലെ എല്ലാ മേഖലകളും ഈ കാലാവസ്ഥാ മാറ്റത്തില്‍ ബാധിക്കപ്പെടും. എന്നാല്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സും, വെല്‍ഷ് അതിര്‍ത്തികളുമാണ് ഏറ്റവും കൂടുതല്‍ തണുപ്പ് നേരിടുക.

രാത്രിയില്‍ താപനില കുത്തനെ താഴേക്ക് പതിക്കും. പകല്‍ സമയങ്ങളില്‍ ഒറ്റഅക്കത്തിന് താഴേക്ക് താപനില പോകില്ലെന്നാണ് കരുതുന്നത്. പെന്‍ഷനേഴ്‌സും, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുള്ള ജനങ്ങള്‍ ഹീറ്റിംഗ് 18 സെല്‍ഷ്യസെങ്കിലും നിലനിര്‍ത്താനാണ് ആവശ്യപ്പെടുന്നത്.

'തണുപ്പേറിയ കാലാവസ്ഥ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാം. പ്രായമായവരിലും, ഹൃദയ, ശ്വാസകോശ പ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ അപകടസാധ്യത കൂടുതലാണ്. ബന്ധുക്കളെയും, കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും ഈ ഘട്ടത്തില്‍ പരിശോധിക്കണം', യുകെഎച്ച്എസ്എ വ്യക്തമാക്കി.
Other News in this category



4malayalees Recommends