ഋഷി സുനാകിന് തിരിച്ചടി! ഈ വര്‍ഷം പൊതുതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് പത്തില്‍ ആറ് വോട്ടര്‍മാര്‍; ആറാഴ്ചയ്ക്കുള്ളില്‍ നടത്തിയാലും വിരോധമില്ലെന്ന് ജനം; ടോറി പാര്‍ട്ടി ലേബറിനേക്കാള്‍ 'ബഹുദൂരം' പിന്നില്‍; ഇന്ത്യന്‍ വംശജന് 'മാജിക്' കാണിക്കാന്‍ കഴിയുമോ?

ഋഷി സുനാകിന് തിരിച്ചടി! ഈ വര്‍ഷം പൊതുതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് പത്തില്‍ ആറ് വോട്ടര്‍മാര്‍; ആറാഴ്ചയ്ക്കുള്ളില്‍ നടത്തിയാലും വിരോധമില്ലെന്ന് ജനം; ടോറി പാര്‍ട്ടി ലേബറിനേക്കാള്‍ 'ബഹുദൂരം' പിന്നില്‍; ഇന്ത്യന്‍ വംശജന് 'മാജിക്' കാണിക്കാന്‍ കഴിയുമോ?

അടുത്ത പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ ഋഷി സുനാകിന് മുന്നില്‍ 2025 ജനുവരി വരെ സമയം ബാക്കിയാണ്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ടോറികള്‍ തോല്‍വി ഏറ്റുവാങ്ങുമെന്നാണ് നിലവിലെ ചിത്രം. കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടിയേക്കാള്‍ 20 പോയിന്റ് പിന്നിലാണ് കണ്‍സര്‍വേറ്റീവുകള്‍. പാര്‍ട്ടി തോറ്റ ശേഷം ടോറി പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കാന്‍ ലിസ് ട്രസ് ഉള്‍പ്പെടെയുള്ളവര്‍ സ്വപ്‌നവും കാണുന്നു.


രാജ്യത്തെ സ്ഥിരതയിലേക്ക് നയിക്കാന്‍ ഋഷി സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും സ്വീകരിക്കുന്ന കര്‍ശനമായ നടപടികള്‍ ജനങ്ങളില്‍ നിന്നും അപ്രിയം ഏറ്റുവാങ്ങുകയയാണ്. സാമ്പത്തികവും, രാഷ്ട്രീയവുമായ പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ ഈ വര്‍ഷം തന്നെ പൊതുതെരഞ്ഞെടുപ്പ് വേണമെന്നാണ് പത്തില്‍ ആറിലേറെ വോട്ടര്‍മാരും താല്‍പര്യപ്പെടുന്നത്. അടുത്ത ആറാഴ്ചയില്‍ വീണ്ടുമൊരു വോട്ടെടുപ്പ് വേണമെന്നാണ് പകുതിയോളം പേരും അഭിപ്രായപ്പെടുന്നത്.

Some 61 per cent of those polled supported an election this year. And some 52 per cent said they wanted Mr Sunak to call an immediate election and hold it within six weeks, before Easter.

സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിച്ച് ടോറികള്‍ക്ക് അപ്രതീക്ഷിത വിജയം നേടിക്കൊടുക്കാമെന്നാണ് ഋഷി സുനാക് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. എന്നാല്‍ വോട്ടര്‍മാര്‍ക്ക് 2025 വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലെന്നാണ് റെഡ്ഫീല്‍ഡ് & വില്‍റ്റണ്‍ സ്ട്രാറ്റജീസ് സര്‍വ്വെ വ്യക്തമാക്കുന്നത്.

സര്‍വ്വെയില്‍ പങ്കെടുത്ത 61 ശതമാനം പേരും ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടത്തുന്നതിനെ പിന്തുണയ്ക്കുന്നു. 52 ശതമാനം പേര്‍ സുനാകിനോട് അടിയന്തരമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റാല്‍ നേതൃത്വം പിടിക്കാമെന്ന മോഹത്തിലാണ് ലിസ് ട്രസും, ബോറിസ് ജോണ്‍സനും ഉള്‍പ്പെടെയുള്ളവര്‍.
Other News in this category



4malayalees Recommends