ഇങ്ങനെ പോയാല്‍ എങ്ങിനെ ശമ്പളം കൊടുക്കും? രോഗികള്‍ക്ക് പ്രൈവറ്റ് ആംബുലന്‍സും, ടാക്‌സികളും വിളിക്കാന്‍ പ്രതിദിനം 400,000 പൗണ്ട് ചെലവ്; ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവ് നല്‍കാന്‍ എന്‍എച്ച്എസിന് സാധിക്കാത്തത് ഇത് കൊണ്ട് തന്നെ!

ഇങ്ങനെ പോയാല്‍ എങ്ങിനെ ശമ്പളം കൊടുക്കും? രോഗികള്‍ക്ക് പ്രൈവറ്റ് ആംബുലന്‍സും, ടാക്‌സികളും വിളിക്കാന്‍ പ്രതിദിനം 400,000 പൗണ്ട് ചെലവ്; ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവ് നല്‍കാന്‍ എന്‍എച്ച്എസിന് സാധിക്കാത്തത് ഇത് കൊണ്ട് തന്നെ!

എന്‍എച്ച്എസ് നഴ്‌സുമാരും, ആംബുലന്‍സ് സ്റ്റാഫും ഉള്‍പ്പെടെയുള്ള ജോലിക്കാര്‍ സംഘടിതമായി സമരമുഖത്ത് ഇറങ്ങുന്ന ദിവസമാണിന്ന്. വിവിധ യൂണിയനുകള്‍ ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്ക് തിങ്കളാഴ്ച ഒത്തുചേരുമ്പോള്‍ എന്‍എച്ച്എസ് സേവനങ്ങള്‍ സാരമായി തടസ്സപ്പെടും.


എന്നാല്‍ യൂണിയനുകളുടെ ആവശ്യം അംഗീകരിക്കാന്‍ എന്‍എച്ച്എസിന് പ്രധാന തടസ്സമാകുന്നത് അനാവശ്യമായ ചെലവുകളാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. എമര്‍ജന്‍സി കെയര്‍ നല്‍കുന്നതിലെ പ്രതിസന്ധികള്‍ മൂലം പ്രൈവറ്റ് ആംബുലന്‍സുകള്‍ക്കും, ടാക്‌സികള്‍ക്കുമായി എന്‍എച്ച്എസ് പ്രതിദിനം 400,000 പൗണ്ട് ചെലവഴിക്കുന്നുവെന്നാണ് കണക്ക്.

നഴ്‌സുമാരും, പാരാമെഡിക്കുകളും, മിഡ്‌വൈഫുമാരും ശമ്പളവിഷയത്തില്‍ ഏറ്റവും വലിയ സമരങ്ങള്‍ക്ക് ഇറങ്ങവെയാണ് ഈ കണക്ക് പുറത്തുവരുന്നത്. ആംബുലന്‍സ് ജീവനക്കാര്‍ വന്‍തോതില്‍ ജോലി ഉപേക്ഷിച്ച് പോകുന്ന സാഹചര്യത്തില്‍ സ്വകാര്യ മേഖലയുടെ സഹായം തേടുകയാണ് മേധാവികള്‍.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രൈവറ്റ് ആംബുലന്‍സുകള്‍ക്കും, ടാക്‌സികളുടെയും ഉപയോഗത്തില്‍ 62 ശതമാനം കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. 2022-ല്‍ 145 മില്ല്യണ്‍ പൗണ്ട് ബില്ലാണ് ഇതുമൂലം നേരിട്ടത്. പ്രതിദിനം 400,000 പൗണ്ട് എന്ന നിലയിലാണ് ചെലവ്.

എന്‍എച്ച്എസിന് സേവനം ഉറപ്പാക്കാന്‍ കഴിയാതെ വരുന്നതോടെയാണ് പ്രൈവറ്റ് കമ്പനികളെ കോണ്‍ട്രാക്ട്, ആഡ്‌ഹോക് അടിസ്ഥാനത്തില്‍ വിളിക്കുന്നത്. ആയിരക്കണക്കിന് ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിന് ഇറങ്ങുമ്പോള്‍ ഈ ബില്‍ ഉയരുകയാണ് ചെയ്യുക.

നഴ്‌സുമാര്‍ 48 മണിക്കൂര്‍ പണിമുടക്കുമ്പോള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സേവനം താറുമാറാകും. ഇതോടൊപ്പമാണ് ആംബുലന്‍സ് ജോലിക്കാരും എത്തുന്നത്.
Other News in this category



4malayalees Recommends