ബാലതാരമായി എത്തി മലയാളത്തില്‍ മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ സിനിമകളിലൂടെയും പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്. നടി മലയാളത്തില്‍ നായികയായി എത്തുന്ന ആദ്യ സിനിമയാണ് 'ഓ മൈ ഡാര്‍ലിംഗ്'. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
കൊറിയന്‍ ആരാധികയായ പെണ്‍കുട്ടിയുടെയും അവളുടെ പ്രണയത്തിന്റെയും കഥ പറയുന്ന ഒരു ന്യൂജനറേഷന് ചിത്രമാണിത്. ഇതിനോടകം ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 'അനുഗ്രഹീതന്‍ ആന്റണി', 'ജോ ആന്റ് ജോ'എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധയനായ മെല്‍വി ജി ബാബുവാണ് നായകന്.