ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്‍; പഠാനെ പ്രശംസിച്ച് നരേന്ദ്ര മോദി

ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്‍; പഠാനെ പ്രശംസിച്ച് നരേന്ദ്ര മോദി
ഇന്ത്യ എമ്പാടുമുള്ള തീയറ്ററുകളില്‍ ഹൗസ്ഫുള്‍ ആയി മുന്നേറുകയാണ് ഷാരൂഖ് നായകനായെത്തിയ പഠാന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 13 ദിവസം കൊണ്ട് 865 കോടി രൂപ കലക്ഷന് നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ശ്രീനഗറിലെ ഐനോക്‌സ് റാം മുന്‍ഷി ബാഗില്‍ നടന്ന പഠാന്റെ ഹൗസ്ഫുള്‍ ഷോകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരിക്കുകയാണ്.

ദശാബ്ദങ്ങള്‍ക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകള്‍ ഹൗസ്ഫുള്‍ ആയി എന്നാണ് മോദി പറഞ്ഞത്. ലോകസഭയില്‍ സംസാരിക്കവെയാണ് മോദിയുടെ പ്രശംസ. ബോളിവുഡിനെക്കുറിച്ചും ബോളിവുഡ് താരങ്ങളെക്കുറിച്ചും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ബിജെപി പ്രവര്‍ത്തകരോട് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പഠാനെതിരെ വലിയ രീതിയിലുളള ബോയ്‌കോട്ട് ആഹ്വാനങ്ങളും പ്രതിഷേധങ്ങളും വന്ന സാഹചര്യത്തില്‍ ആയിരുന്നു ഇത്. പഠാന് നല്‍കുന്ന സ്‌നേഹത്തിന് ഷാറുഖ് സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചിരുന്നു. ഈ ആഴ്ച മുതല്‍ കുറച്ച ടിക്കറ്റ് നിരക്കിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.

Other News in this category



4malayalees Recommends