യുദ്ധത്തിന്റെ ഉപകരണമായി 'ബലാത്സംഗം' പ്രയോഗിച്ച് റഷ്യന്‍ സൈനികര്‍; ക്രൂരമായ യുദ്ധതന്ത്രം ഉക്രെയിനില്‍ പരീക്ഷിച്ച് ജനതയുടെ മനഃക്കരുത്ത് തകര്‍ക്കാന്‍ റഷ്യ; അധിനിവേശം ഒന്നാം വാര്‍ഷികത്തിലേക്ക്

യുദ്ധത്തിന്റെ ഉപകരണമായി 'ബലാത്സംഗം' പ്രയോഗിച്ച് റഷ്യന്‍ സൈനികര്‍; ക്രൂരമായ യുദ്ധതന്ത്രം ഉക്രെയിനില്‍ പരീക്ഷിച്ച് ജനതയുടെ മനഃക്കരുത്ത് തകര്‍ക്കാന്‍ റഷ്യ; അധിനിവേശം ഒന്നാം വാര്‍ഷികത്തിലേക്ക്

ഉക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശം ഒന്നാം വാര്‍ഷികത്തിലേക്ക് അടുക്കുകയാണ്. ഇപ്പോഴും വ്യക്തമായ ഒരു വിജയം അവകാശപ്പെടാന്‍ കഴിയാതെ റഷ്യ വിയര്‍ക്കുകയാണ്. അതിന് ശക്തിയേകുന്നത് പാശ്ചാത്യ ചേരികള്‍ സമ്മാനിക്കുന്ന ആയുധശേഖരമാണ്.


ഈ ഘട്ടത്തില്‍ ഉക്രെയിന്‍ ജനതയ്‌ക്കെതിരെ റഷ്യന്‍ സേന 'ബലാത്സംഗം' ഒരു ആയുധമായി പ്രയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സ്ത്രീകളും, കുട്ടികളുമാണ് ലൈംഗിക അതിക്രമങ്ങളുടെ പ്രധാന ഇരകളായി മാറുന്നത്. റഷ്യന്‍ സൈന്യം നടത്തുന്ന യുദ്ധകുറ്റകൃത്യങ്ങളുടെ പട്ടിക തയ്യാറാക്കിയ വിദഗ്ധ പ്രോസിക്യൂട്ടര്‍മാര്‍ 65,000-ലേറെ കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഭീകരമായ അക്രമങ്ങളാണ് സൈനികര്‍ ജനങ്ങള്‍ക്കെതിരെ അഴിച്ചുവിടുന്നതെന്ന് ഉക്രെയിനില്‍ യുദ്ധ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്ന ഐറിന ഡിഡെന്‍കോ പറഞ്ഞു. 'ഇത്തരം കേസുകള്‍ കൃത്യമായി പദ്ധതിയിട്ട് നടപ്പാക്കിയതായാണ് കണ്ടെത്താന്‍ കഴിയുന്നത്. അല്ലാതെ കൈവിട്ട സൈനികരുടെ ക്രിയകളല്ല', അവര്‍ ടൈംസിനോട് പറഞ്ഞു.

സൈനികര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ കമ്മാന്‍ഡ് ലഭിക്കുന്നത് പോലും പല ഇരകളും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ ഒരേ പാറ്റേണിലാണ് അക്രമണങ്ങള്‍ നടക്കുന്നത്. ഓരോ ഗ്രാമത്തിലും ഇത് അരങ്ങേറുന്നു, ഐറിന ചൂണ്ടിക്കാണിക്കുന്നു. യുദ്ധം മൂര്‍ച്ഛിക്കുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളും, കുട്ടികളുമാണ് അക്രമങ്ങള്‍ക്ക് ഇരകളാകുന്നത്.
Other News in this category



4malayalees Recommends