സ്ത്രീയെ കാണാതായ സ്ഥലത്ത് ആ 'ചുവന്ന വാന്‍' എന്തിന് വന്നു? രണ്ട് മക്കളുടെ അമ്മയെ കാണാതായ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ച് വാന്‍ കണ്ടതായി മറ്റൊരു ദൃക്‌സാക്ഷി കൂടി; വാഹനം എത്തിയത് 'തെറ്റായ' ലക്ഷ്യത്തോടെ!

സ്ത്രീയെ കാണാതായ സ്ഥലത്ത് ആ 'ചുവന്ന വാന്‍' എന്തിന് വന്നു? രണ്ട് മക്കളുടെ അമ്മയെ കാണാതായ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ച് വാന്‍ കണ്ടതായി മറ്റൊരു ദൃക്‌സാക്ഷി കൂടി; വാഹനം എത്തിയത് 'തെറ്റായ' ലക്ഷ്യത്തോടെ!

ലങ്കാഷയറില്‍ നിന്നും 45-കാരി നിക്കോള ബുള്ളെയെ കാണാതായ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. സംഭവസ്ഥലത്ത് അപ്രത്യക്ഷമായ ദിനത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന അജ്ഞാതമായ ചുവന്ന വാനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ വാഹനം നിര്‍ത്തിയിട്ടത് കണ്ടതായി മറ്റൊരു ദൃക്‌സാക്ഷി കൂടി വെളിപ്പെടുത്തിയിട്ടുണ്ട്.


മരംവെട്ടുകാരനായ ഡെനിസ് റോലാന്‍ഡ്‌സണാണ് വാന്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്. 'ആ വാഹനം അവിടെ ഉണ്ടാകേണ്ട കാര്യമില്ല, അല്ലെങ്കില്‍ നല്ലതല്ലാത്ത ഒരു ഉദ്ദേശം ഉണ്ടാകണം', 47-കാരനായ റോലാന്‍ഡ്‌സണ്‍ പറയുന്നു. തനിക്കോ, തനിക്കൊപ്പം ജോലി ചെയ്യുന്നവര്‍ക്കോ ഇത്തരമൊരു വാഹനമില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കി.

നദീതീരത്തിന് സമീപമുള്ള ധാന്യപ്പുര മരങ്ങള്‍ വെട്ടിസൂക്ഷിക്കാനായി റോലാന്‍ഡ്‌സണ്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇവിടെയാണ് വെട്ടിയ മരങ്ങള്‍ മുറിച്ച് സൂക്ഷിക്കുകയും, വിറകുകളായി വില്‍ക്കുകയും ചെയ്യുന്നത്. ധാന്യപ്പുരയ്ക്ക് പുറത്ത് നിര്‍ത്തിയിരുന്ന വാന്‍ അവിടെ പാര്‍ക്ക് ചെയ്തത് ആരാണെന്ന് അറിയില്ല, അദ്ദേഹം വ്യക്തമാക്കി.

അനുമതിയില്ലാതെ ഈ വാഹനം ഇവിടെ എത്തിയത് നല്ല കാര്യത്തിനാകില്ലെന്ന് റോലാന്‍ഡ്‌സണ്‍ പറയുന്നു. ജനുവരി 27-നാണ് നിക്കോളയെ കാണാതാകുന്നത്.
Other News in this category



4malayalees Recommends