വിന്റര്‍ മടങ്ങിയെത്തുന്നു കൂടുതല്‍ 'പകരംവീട്ടാന്‍'! താപനില -11 സെല്‍ഷ്യസിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്; അപൂര്‍വ്വമായ പോളാര്‍ പ്രതിഭാസം മറ്റൊരു ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ക്ഷണിച്ച് വരുത്തും

വിന്റര്‍ മടങ്ങിയെത്തുന്നു കൂടുതല്‍ 'പകരംവീട്ടാന്‍'! താപനില -11 സെല്‍ഷ്യസിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്; അപൂര്‍വ്വമായ പോളാര്‍ പ്രതിഭാസം മറ്റൊരു ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ക്ഷണിച്ച് വരുത്തും

ഈയാഴ്ചയിലെ സുഖകരമായ കാലാവസ്ഥയുടെ ആയുസ്സ് അധികം നീളില്ലെന്ന് മുന്നറിയിപ്പ്. ശൈത്യകാലം കൂടുതല്‍ കരുത്തോടെ തിരിച്ചടിക്കാനായി മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.


ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ മഞ്ഞും, താപനില -11 സെല്‍ഷ്യസ് വരെ താഴ്ന്ന നിലയിലേക്കും എത്താന്‍ ഫെബ്രുവരിയുടെ അവസാനഭാഗം വരെ കാത്തിരിക്കേണ്ടി വരില്ലെന്നാണ് മുന്നറിയിപ്പ്. മാര്‍ച്ച് വരെയുള്ള ആദ്യ പത്ത് ദിവസങ്ങളിലും ശൈത്യകാല കാലാവസ്ഥ തുടരും.

അപൂര്‍വ്വമായ പോളാര്‍ പ്രതിഭാസം മടങ്ങിയെത്തുന്നതാണ് ഇതിന് കാരണം. 'സഡന്‍ സ്ട്രാറ്റോസ്‌ഫെറിക് വാമിംഗ്'- എസ്എസ്ഡബ്യു, മൂലമാണ് ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് മടങ്ങിയെത്തുന്നത്. 2018-ല്‍ ഈ പ്രതിഭാസമാണ് കാലാവസ്ഥ മാറ്റിമറിച്ചത്.

ഹാഫ് ടേം ആഴ്ചയുടെ തുടക്കത്തില്‍ നിലവില്‍ സൂര്യന്‍ സ്പ്രിംഗ് സീസണിന് സമാനമായ രീതിയില്‍ തല കാണിക്കുന്നുണ്ട്. സൗത്തില്‍ 13 സെല്‍ഷ്യസും, നോര്‍ത്തില്‍ 11 സെല്‍ഷ്യസും വരെയാണ് താപനില. എന്നാല്‍ രാത്രിയോടെ താപനില പൂജ്യത്തിന് താഴേക്ക് പോകുമെന്നാണ് കരുതുന്നത്.

ഈ ശൈത്യകാലത്ത് തുടര്‍ച്ചയായ മൂന്നാം വട്ടമാണ് യുകെ തണുത്ത് മരവിക്കാന്‍ ഒരുങ്ങുന്നത്. ഡിസംബറിലെ രണ്ടാഴ്ച നീണ്ട ഫ്രീസിംഗിന് പുറമെ ജനുവരിയിലും താപനില പൂജ്യത്തിന് താഴേക്ക് ഒരാഴ്ച പോയിരുന്നു. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 11 വരെ കൂടുതല്‍ തണുപ്പേറിയ ദിനങ്ങളാണ് പ്രതീക്ഷിക്കേണ്ടതെന്ന് മെറ്റ് ഓഫീസ്.
Other News in this category



4malayalees Recommends