വ്യോമപാതയില്‍ അജ്ഞാത വസ്തു തിരിച്ചറിഞ്ഞ് റഡാര്‍ സംവിധാനങ്ങള്‍; വ്യോമപാത അടച്ചിട്ട് സൈന്യം; കാനഡയ്ക്ക് മുകളില്‍ ചെറിയ സിലിണ്ടര്‍ വസ്തു യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ട് മണിക്കൂറുകള്‍ തികയും മുന്‍പ് പുതിയ ആശങ്ക

വ്യോമപാതയില്‍ അജ്ഞാത വസ്തു തിരിച്ചറിഞ്ഞ് റഡാര്‍ സംവിധാനങ്ങള്‍; വ്യോമപാത അടച്ചിട്ട് സൈന്യം; കാനഡയ്ക്ക് മുകളില്‍ ചെറിയ സിലിണ്ടര്‍ വസ്തു യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ട് മണിക്കൂറുകള്‍ തികയും മുന്‍പ് പുതിയ ആശങ്ക

മൊണ്ടാനയിലെ വ്യോമമേഖല റഡാര്‍ പ്രശ്‌നങ്ങള്‍ മൂലം അടച്ചിട്ടു. അജ്ഞാത വസ്തു ആകാശത്ത് വന്നതായുള്ള സംശയത്തില്‍ യുദ്ധവിമാനങ്ങള്‍ പാഞ്ഞെത്തിയെങ്കിലും കാര്യയൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.


ശനിയാഴ്ച രാത്രിയാണ് നോര്‍ത്ത് അമേരിക്കന്‍ എയ്‌റോസ്‌പേസ് ഡിഫന്‍സ് കമ്മാന്‍ഡ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. സ്റ്റേറ്റിന് മുകളിലെ വ്യോമപാതയില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെതിരെ ജെറ്റുകള്‍ പ്രതികരിക്കുന്നതായി മൊണ്ടായ കോണ്‍ഗ്രസ്മാന്‍ മാറ്റ് റോസെന്‍ഡേല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇത്.

റഡാറില്‍ അജ്ഞാത വസ്തു കണ്ടെന്ന സംശയമുണ്ടായെന്ന് നൊറാഡ് പറഞ്ഞു. ഇതോടെയാണ് യുദ്ധവിമാനം അന്വേഷണം നടത്താനായി പറന്നത്. എന്നാല്‍ റഡാറില്‍ പിടിച്ചതിന് തുല്യമായ വസ്തുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. നൊറാഡ് അന്വേഷണം തുടരും, അധികൃതര്‍ വ്യക്തമാക്കി.


മൊണ്ടാനയിലെ ഹാവ്‌റെ എയര്‍പോര്‍ട്ടിന് മുകളിലുള്ള വ്യോമപാത ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി താല്‍ക്കാലികമായി അടച്ചിട്ടു. കൊമേഴ്‌സ്യല്‍ എയര്‍ ട്രാഫിക്കുമായി ഇടപെടല്‍ വരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് വ്യോമപാത അടച്ചത്. കനേഡിയന്‍ അതിര്‍ത്തിയില്‍ നിന്നും 30 മൈല്‍ അകലെയായാണ് ഹാവ്‌റെ.

ശനിയാഴ്ച പുലര്‍ച്ചെ സമാനമായ രീതിയില്‍ കനേഡിയന്‍ വ്യോമപാതയില്‍ പറന്ന അജ്ഞാത വസ്തു യുഎസ് എഫ്-22 യുദ്ധവിമാനം വെടിവെച്ച് വീഴ്ത്തിയിരുന്നു. സൗത്ത് കരോളിനയില്‍ കണ്ടെത്തിയ ചാര ബലൂണിനോളം വലുപ്പമില്ലാത്ത ചെറിയ സിലിണ്ടര്‍ വസ്തുവാണ് വെടിവെച്ച് വീഴ്ത്തിയതെന്ന് കാനഡയുടെ പ്രതിരോധമന്ത്രി വ്യക്തമാക്കി.

Other News in this category



4malayalees Recommends