ലിവര്‍പൂള്‍ മലയാളി അനു മാര്‍ട്ടിന്‍ അന്തരിച്ചു ; യുകെയില്‍ ഭര്‍ത്താവിന് അരികിലെത്തിയിട്ട് മൂന്നാഴ്ച മാത്രം ; രണ്ടു വര്‍ഷമായി ബ്ലഡ് കാന്‍സര്‍ ചികിത്സയില്‍ ; 37 കാരിയുടെ വിയോഗത്തില്‍ വേദനയോടെ മലയാളി സമൂഹം

ലിവര്‍പൂള്‍ മലയാളി അനു മാര്‍ട്ടിന്‍ അന്തരിച്ചു ; യുകെയില്‍ ഭര്‍ത്താവിന് അരികിലെത്തിയിട്ട് മൂന്നാഴ്ച മാത്രം ; രണ്ടു വര്‍ഷമായി ബ്ലഡ് കാന്‍സര്‍ ചികിത്സയില്‍ ; 37 കാരിയുടെ വിയോഗത്തില്‍ വേദനയോടെ മലയാളി സമൂഹം
വെറും 37ാം വയസില്‍ ലിവര്‍പൂള്‍ മലയാളിയായ അനു മാര്‍ട്ടിന്റെ ജീവനെടുത്ത് കാന്‍സര്‍.കഴിഞ്ഞ രണ്ടുവര്‍ഷമായി നാട്ടില്‍ ബ്ലഡ് കാന്‍സര്‍ ബാധിതയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്‍ഡ് ചെസ്റ്റ് ഹോസ്പിറ്റലില്‍ നഴ്‌സായ ഭര്‍ത്താവ് മാര്‍ട്ടിന്‍ വി ജോര്‍ജിന് അടുത്തേക്ക് മൂന്നാഴ്ച മുമ്പാണ് എത്തിയത്. മാര്‍ട്ടിന്‍ മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് യുകെയിലെത്തിയത്.നാട്ടില്‍ വച്ച് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷനിലൂടെ അസുഖം ഭേദമായെങ്കിലും ലിവര്‍പൂളില്‍ എത്തിയതിന് ശേഷം ആരോഗ്യ പ്രശ്‌നം അലട്ടി. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു.

എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ആശുപത്രിയിലെ ക്രിറ്റിക്കല്‍ കെയര്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ഞായറാഴ്ച മരണമടഞ്ഞു.

കുട്ടികള്‍ നാട്ടിലാണ്.ഏഴു വയസുള്ള ആഞ്ചലീനയും മൂന്നു വയസുള്ള ഇസബെല്ലയും ആണ് മക്കള്‍. വയനാട് മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് വി പി ജോര്ജ് , ഗ്രേസി എന്നിവരാണ് മാതാപിതാക്കള്‍. സംസ്‌കാരം പിന്നീട് നാട്ടില്‍ നടത്തും.

Other News in this category



4malayalees Recommends