ശമ്പളവിഷയത്തില്‍ പിടിവാശി ഉപേക്ഷിക്കാതെ ഗവണ്‍മെന്റ്; എ&ഇ, കാന്‍സര്‍ വാര്‍ഡ് സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഭീഷണി മുഴക്കി നഴ്‌സുമാര്‍; വടംവലി രൂക്ഷമാകുമ്പോള്‍ ജനം കുരുങ്ങും

ശമ്പളവിഷയത്തില്‍ പിടിവാശി ഉപേക്ഷിക്കാതെ ഗവണ്‍മെന്റ്; എ&ഇ, കാന്‍സര്‍ വാര്‍ഡ് സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഭീഷണി മുഴക്കി നഴ്‌സുമാര്‍; വടംവലി രൂക്ഷമാകുമ്പോള്‍ ജനം കുരുങ്ങും

എ&ഇ, ഇന്റന്‍സീവ് കെയര്‍, കാന്‍സര്‍ വാര്‍ഡ് സേവനങ്ങള്‍ നിര്‍ത്തിവെച്ച് പണിമുടക്കുമെന്ന് ഭീഷണി മുഴക്കി നഴ്‌സുമാര്‍. ശമ്പള വിഷയത്തില്‍ ഗവണ്‍മെന്റ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത സാഹചര്യത്തിലാണ് രാജ്യത്തെ ഭയപ്പെടുത്തുന്ന തരത്തിലേക്ക് സമരങ്ങളുടെ ചുവടുമാറ്റാന്‍ നഴ്‌സുമാര്‍ നിര്‍ബന്ധിതമാകുന്നത്.


ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് സമരത്തില്‍ ഏര്‍പ്പെടുന്ന റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആദ്യമായി രാത്രി പണിമുടക്ക് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന് പുറമെയാണ് എമര്‍ജന്‍സി കെയറില്‍ 5000 ലോക്കല്‍ ജീവനക്കാരെ നിലനിര്‍ത്തുമെന്ന ഇളവ് ഉപേക്ഷിക്കുമെന്ന് അറിയിച്ച് എന്‍എച്ച്എസ് നേതാക്കള്‍ക്ക് യൂണിയന്‍ മേധാവികള്‍ കത്തയച്ചത്.

ഏറ്റവും അടിയന്തരമായ ക്ലിനിക്കല്‍ സംവിധാനങ്ങളില്‍ ജോലിക്കാരെ നിലനിര്‍ത്താന്‍ പരിമിതമായ നിയമപരിരക്ഷ മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ശമ്പളം പണപ്പെരുപ്പത്തിന് മുകളിലേക്ക് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിമാര്‍ തയ്യാറായില്ലെങ്കില്‍ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിക്കാനാണ് ആര്‍സിഎന്‍ ഒരുങ്ങുന്നത്.

'എന്‍എച്ച്എസ് നേതാക്കള്‍ക്ക് ഇതിന്റെ ഫലം അറിയാം, ഇത് സംഭവിക്കാതിരിക്കാന്‍ അവര്‍ ഗവണ്‍മെന്റിന് മേല്‍ സമ്മര്‍ദം ചെലുത്തും', യൂണിയന്‍ ശ്രോതസ്സ് പറയുന്നു. പണിമുടക്കിന് ഇറങ്ങുന്നതിന്റെ ഭാഗമായി നല്‍കുന്ന 50 പൗണ്ട് പേയ്‌മെന്റ് വര്‍ദ്ധിപ്പിച്ച് നഴ്‌സുമാരെ സമരമുഖത്ത് നിലനിര്‍ത്താനും ആര്‍സിഎന്‍ ആലോചിക്കുന്നുണ്ട്.
Other News in this category



4malayalees Recommends