കാണാതായ രണ്ട് മക്കളുടെ അമ്മയെ കണ്ടെത്താന്‍ പോലീസിന് താല്‍പര്യം പോരാ? നിക്കോള 'അപ്രത്യക്ഷമായ' സ്ഥലത്ത് രണ്ട് പുരുഷന്‍മാരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്ന് വിവരം നല്‍കിയ സാക്ഷിയെ വിളിക്കാന്‍ 9 ദിവസം കാത്തിരുന്നു

കാണാതായ രണ്ട് മക്കളുടെ അമ്മയെ കണ്ടെത്താന്‍ പോലീസിന് താല്‍പര്യം പോരാ? നിക്കോള 'അപ്രത്യക്ഷമായ' സ്ഥലത്ത് രണ്ട് പുരുഷന്‍മാരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്ന് വിവരം നല്‍കിയ സാക്ഷിയെ വിളിക്കാന്‍ 9 ദിവസം കാത്തിരുന്നു

നിക്കോളാ ബുള്ളെയെ കണ്ടെത്താന്‍ പരിശ്രമിക്കുന്ന പോലീസുകാര്‍ സുപ്രധാന വിവരം നല്‍കിയ സാക്ഷിയെ വിളിക്കാന്‍ ഒന്‍പത് ദിവസമെടുത്തതായി റിപ്പോര്‍ട്ട്. കാണാതായ സ്ഥലത്തിന് സമീപം രണ്ട് പുരുഷന്‍മാരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായി വിവരം നല്‍കിയിട്ടും പോലീസ് സാക്ഷിയെ വിളിച്ച് വിവരങ്ങള്‍ ചോദിക്കാന്‍ ഒന്‍പത് ദിവസത്തോളം വേണ്ടിവന്നു.


നിക്കോള പതിവായി വളര്‍ത്തുനായയ്‌ക്കൊപ്പം നടക്കാനിറങ്ങുന്ന വഴിക്ക് സമീപമുള്ള പള്ളിയുടെ അരികിലാണ് ഒരു പ്രദേശവാസി രണ്ട് പുരുഷന്‍മാരെ കണ്ടത്. ഇവരെ കണ്ടതിന്റെ തൊട്ടടുത്ത ദിവസം നിക്കോളയെ കാണാതാകുകയും ചെയ്തു.

കാണാതായ ദിവസം ഇവരില്‍ ഒരാളെ വീണ്ടും ഈ വഴിയില്‍ കണ്ടതായും ദൃക്‌സാക്ഷി പോലീസിനോട് പറഞ്ഞു. എന്നാല്‍ പോലീസിനെ ഈ വിവരം അറിയിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിവരങ്ങള്‍ ചോദിച്ച് അധികൃതര്‍ തിരികെ ബന്ധപ്പെട്ടത്. ഇതോടെ വ്യക്തമായ കാര്യങ്ങള്‍ ഇദ്ദേഹം മറക്കുകയും ചെയ്തു.

താന്‍ കണ്ട രണ്ട് പുരുഷന്‍മാരും സംശയാസ്പദമായ രീതിയിലാണ് പെരുമാറിയതെന്നും, മുഖം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചുവെന്നും ദൃക്‌സാക്ഷി പറയുന്നു. ലങ്കാഷയര്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെ പല മുന്‍ ഓഫീസര്‍മാരും വിമര്‍ശിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends