ലോകത്തിലെ ഏറ്റവും മികച്ച 'ജോബ് ഓഫര്‍'? പ്രതിവര്‍ഷം 87 ലക്ഷം രൂപ ശമ്പളം; ജോലി കുത്തിയിരുന്ന് 'കഞ്ചാവ്' വലിക്കല്‍; അപേക്ഷകരുടെ കുത്തൊഴുക്ക്!

ലോകത്തിലെ ഏറ്റവും മികച്ച 'ജോബ് ഓഫര്‍'? പ്രതിവര്‍ഷം 87 ലക്ഷം രൂപ ശമ്പളം; ജോലി കുത്തിയിരുന്ന് 'കഞ്ചാവ്' വലിക്കല്‍; അപേക്ഷകരുടെ കുത്തൊഴുക്ക്!

ജോലി ചിലര്‍ക്ക് ഒരു ലഹരിയാണ്. മറ്റെല്ലാം മാറ്റിവെച്ച് ജോലിയില്‍ മുഴുകുന്നവര്‍. എന്നാല്‍ ലഹരി തന്നെ ഒരു ജോലിയാക്കി മാറ്റാന്‍ കഴിഞ്ഞാലോ? ലോകത്തിലെ ഏറ്റവും മികച്ച ജോബ് ഓഫറുമായി ഒരു ജര്‍മ്മന്‍ കമ്പനിയാണ് രംഗത്ത് വന്നിരിക്കുന്നത്.


പ്രൊഫണല്‍ പുകവലിക്കാരെയാണ് ഇതിനായി തേടുന്നത്. കഞ്ചാവ് വലിച്ച് ടെസ്റ്റ് ചെയ്യുന്നവര്‍ക്ക് 88,000 പൗണ്ട്, ഏകദേശം 87 ലക്ഷം രൂപ വരെ ഈ പദവിക്ക് ശമ്പളം ലഭിക്കും.

കാനാമെഡിക്കല്‍ എന്നുപേരുള്ള കമ്പനി തങ്ങളുടെ കഞ്ചാവ് ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനാണ് എക്‌സ്‌പേര്‍ട്ടിനെ തേടുന്നത്. ജര്‍മ്മന്‍ ഫാര്‍മസികള്‍ക്ക് മെഡിസിനല്‍ കഞ്ചാവ് വില്‍ക്കുന്ന കമ്പനിയില്‍ ചേരുന്ന പുതിയ ജോലിക്കാര്‍ക്ക് ഉത്പന്നങ്ങള്‍ 'മണത്ത്, അനുഭവിച്ച്, പുകച്ച്' ഗുണമേന്മ പരിശോധിക്കണം.

'ഓസ്‌ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍, മാസിഡോണിയ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എത്തിക്കുന്ന കഞ്ചാവിന്റെ ഗുണമേന്മ നിരീക്ഷിക്കുകയാണ് ഇവരുടെ ജോലി', സിഇഒ ഡേവി ഹെന്‍ പറഞ്ഞു.

എന്തായാലും ഓഫര്‍ പുറത്തിറക്കിയതോടെ അപേക്ഷകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമ്പനി. എന്നാല്‍ ജര്‍മ്മനിയില്‍ കഞ്ചാവ് വലിക്കാന്‍ ലൈസന്‍സ് നേടിയവര്‍ക്കാണ് സാധ്യത.
Other News in this category



4malayalees Recommends