ചൈനയോട് അടുത്ത് ബ്രിട്ടന്‍? ഋഷി സുനാകിനോട് ഏറ്റുമുട്ടാന്‍ ടോറി എംപിമാര്‍; കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി പ്രധാനമന്ത്രി അടുക്കുന്നുവെന്ന് ആശങ്ക; എല്ലാക്കാര്യങ്ങളിലും 'അകലം' വേണ്ട!

ചൈനയോട് അടുത്ത് ബ്രിട്ടന്‍? ഋഷി സുനാകിനോട് ഏറ്റുമുട്ടാന്‍ ടോറി എംപിമാര്‍; കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി പ്രധാനമന്ത്രി അടുക്കുന്നുവെന്ന് ആശങ്ക; എല്ലാക്കാര്യങ്ങളിലും 'അകലം' വേണ്ട!

ചൈന ആഗോള തലത്തില്‍ ഉയര്‍ത്തുന്ന സുരക്ഷാ ആശങ്കകള്‍ വലുതാണ്. ഇതിന് ആക്കം കൂട്ടിയാണ് കഴിഞ്ഞ ആഴ്ച ചാര ബലൂണ്‍ യുഎസ് വെടിവെച്ചിട്ടത്. ഈ ഘട്ടത്തിലാണ് ചൈനയെ കുറിച്ച് ഗവണ്‍മെന്റ് നടത്തിയ സുപ്രധാന പ്രസംഗം വിവാദമാകുന്നത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി ബ്രിട്ടന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന വാദമാണ് ടോറി എംപിമാരുടെ രോഷത്തിന് ഇരയാകുന്നത്.


പ്രധാനമന്ത്രി പദത്തിലേക്ക് എത്തിച്ചേരാനുള്ള പോരാട്ടത്തില്‍ ചൈനയ്‌ക്കെതിരെ സംസാരിച്ചെങ്കിലും ഇതിന് ശേഷം ഈ രാജ്യത്തോട് മൃദുസമീപനമാണ് ഋഷി സുനാക് സ്വീകരിക്കുന്നത്. കൂടാതെ ചൈനയെ ഭീഷണിയായി വിലയിരുത്താനും പ്രധാനമന്ത്രി തയ്യാറായിട്ടില്ല.

ഈ അവസരത്തിലാണ് ചൈനയുമായുള്ള ബ്രിട്ടന്റെ ബന്ധം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ ഫോറിന്‍ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഒരുങ്ങുന്നത്. ബ്രിട്ടന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി, രാജ്യത്തിന്റെ വിഷയങ്ങളില്‍ കൈകടത്തുന്ന ചില ഇടങ്ങളുണ്ടെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകുമെന്നാണ് കരുതുന്നത്.

അതോടൊപ്പം ചൈനയുമായുള്ള ആശയവിനിമയം തുടരാനും, സഹായിക്കുന്ന ഘട്ടങ്ങളില്‍ ബന്ധം പുലര്‍ത്താന്‍ ആശങ്ക വേണ്ടെന്നും ഫോറിന്‍ സെക്രട്ടറി വ്യക്തമാക്കും. ഇതിനിടെ ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയില്‍ മുസ്ലീം വിശ്വാസികളുടെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയതായി ആരോപണം നേരിടുന്ന സിന്‍ജിയാംഗ് മേധാവി എര്‍കിന്‍ ടുണിയാസ് യുകെ സന്ദര്‍ശനത്തിന് എത്തുന്നത് ടോറി എംപിമാരെ ചൊടിപ്പിച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends