യുകെയില്‍ മലയാളി കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന ഈശ്വരിയുടെ മരണം വാറ്റ്‌ഫോഡിലെ മലയാളികള്‍ക്ക് വേദനയാകുന്നു

യുകെയില്‍ മലയാളി കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന ഈശ്വരിയുടെ മരണം വാറ്റ്‌ഫോഡിലെ മലയാളികള്‍ക്ക് വേദനയാകുന്നു
ഏറെ വര്‍ഷമായി യുകെയില്‍ കഴിയുന്ന കായംകുളം സ്വദേശി ഈശ്വരി അന്തരിച്ചു. വാറ്റ്‌ഫോഡില്‍ ഒരു കുടുംബത്തിനൊപ്പം കഴിയുകയായിരുന്നു ഇവര്‍. 65 വയസായിരുന്നു.

സ്‌നേഹപൂര്‍വ്വമായ പെരുമാറ്റമായിരുന്നു വാറ്റ്‌ഫോര്‍ഡ് മലയാളികള്‍ക്ക് ഈ അമ്മയെ ഓര്‍ത്തെടുക്കുമ്പോള്‍ മനസില്‍ വരിക. വാര്‍ധക്യ സഹജമായ അസ്വസ്ഥതകളുണ്ടായിരുന്ന ഈശ്വരി വാറ്റ്‌ഫോഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

ഹിന്ദു സമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.പൊതു പരിപാടികളില്‍ ചെറിയ കുട്ടികളോടെല്ലാം വളരെ അടുപ്പം കാണിച്ചിരുന്ന ഒരു മുത്തശ്ശിയായിരുന്നു ഇവര്‍. മകളും മകനും ഇന്ത്യയിലാണ്. ഒരാള്‍ ഡല്‍ഹിയിലും മറ്റൊരാള്‍ കായംകുളത്തും.

കഴിഞ്ഞ ദിവസം നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു ഏതാനും ദിവസം ആശുപത്രിയില്‍ കഴിഞ്ഞിട്ടും രോഗ ശമനം ഇല്ലാതെ ഒടുവില്‍ മരണത്തിന് കീഴടങ്ങി.

മരണ വിവരം അറിഞ്ഞു ഒട്ടേറെ മലയാളികള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. മൃതദേഹം ഇപ്പോള്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കും.

പൊതുദര്‍ശനം നടത്തുന്ന കാര്യവും ബന്ധപ്പെട്ടവര്‍ പരിഗണിക്കുന്നുണ്ട്. ഈശ്വരിയുടെ മരണത്തില്‍ പ്രദേശത്തെ ഹിന്ദു സമാജം പ്രവര്‍ത്തകര്‍ ദുഖം പങ്കുവച്ചു. നാട്ടിലുള്ള പ്രിയപ്പെട്ടവരും ഈശ്വരിയുടെ മരണത്തില്‍ വേദനയിലാണ്.

Other News in this category



4malayalees Recommends