നിക്കോളാ ബുള്ളെയെ കാണാതായ കേസില്‍ പുതിയ ട്വിസ്റ്റ്; സംഭവസ്ഥലത്ത് നിന്നും ഏതാനും വാര അകലെ 'കറപറ്റിയ' നിലയില്‍ ഗ്ലൗസ് കണ്ടെത്തി; 45-കാരി എവിടെ പോയെന്നതിന് ഉത്തരം ലഭിക്കുമോ?

നിക്കോളാ ബുള്ളെയെ കാണാതായ കേസില്‍ പുതിയ ട്വിസ്റ്റ്; സംഭവസ്ഥലത്ത് നിന്നും ഏതാനും വാര അകലെ 'കറപറ്റിയ' നിലയില്‍ ഗ്ലൗസ് കണ്ടെത്തി; 45-കാരി എവിടെ പോയെന്നതിന് ഉത്തരം ലഭിക്കുമോ?

നിക്കോളാ ബുള്ളെയ്ക്കായി തെരച്ചില്‍ നടത്തുന്ന പോലീസ് സംഘത്തിന് കച്ചിത്തുരുമ്പായി ഒരു 'കറ പുരണ്ട' ഗ്ലൗസ് ലഭിച്ചു. രണ്ട് മക്കളുടെ അമ്മയായ 45-കാരിയെ കാണാതായ സ്ഥലത്ത് നിന്നും ഏതാനും വാര അകലെയുള്ള കൃഷിയിടത്തില്‍ നിന്നുമാണ് കറപറ്റിയ ഗ്ലൗസ് ലഭിച്ചത്.


നീല നിറത്തിലുള്ള സ്‌കി ഗ്ലൗസ് തെളിവായാണ് പോലീസ് കൊണ്ടുപോയിട്ടുള്ളത്. എന്നാല്‍ നിക്കോള പുഴയില്‍ ഒഴുകിപ്പോയെന്ന നിലപാടിലാണ് ഇപ്പോഴും പോലീസുള്ളത്. ജനുവരി 27-നാണ് നിക്കോളയെ ലങ്കാഷയര്‍, വൈറിലുള്ള സെന്റ് മൈക്കിള്‍സില്‍ ഒടുവിലായി കാണുന്നത്.

വൈര്‍ നദിയില്‍ അബദ്ധത്തില്‍ നിക്കോള വീണിരിക്കാമെന്നാണ് പോലീസ് കരുതിയതെങ്കിലും ഇതിന് തെളിവൊന്നും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ജനുവരി 7-നും ഈ വിവാദ നിലപാട് പോലീസ് തിരുത്തിയിരുന്നില്ല. ഈ ദിവസമാണ് നടക്കാനിറങ്ങിയ രണ്ട് പേരുടെ കണ്ണില്‍ ഗ്ലൗസ് പെട്ടത്.

നിക്കോളയെ ഒടുവിലായി കണ്ട സ്ഥലത്ത് നിന്നും ഏതാനും വാര അകലെയാണ് ഇത് കണ്ടത്. ഇവരുടെ മൊബൈല്‍ ഫോണ്‍ ഇരുന്ന ബെഞ്ച് ഇതിന് തൊട്ടരികിലുമാണ്. ഗ്ലൗസ് കണ്ടെത്തിയ വ്യക്തി ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് ഡിലീറ്റ് ചെയ്തു.
Other News in this category



4malayalees Recommends