അസൂയ മൂത്ത് മുന്‍ കാമുകന്റെ പുതിയ കാമുകിയെ വകവരുത്തി! 37 വര്‍ഷത്തെ ജയില്‍ജീവിതം, യുകെയില്‍ ഏറ്റവും കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിച്ച വനിതാ തടവുകാരി ഒടുവില്‍ പുറത്തിറങ്ങുന്നു

അസൂയ മൂത്ത് മുന്‍ കാമുകന്റെ പുതിയ കാമുകിയെ വകവരുത്തി! 37 വര്‍ഷത്തെ ജയില്‍ജീവിതം, യുകെയില്‍ ഏറ്റവും കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിച്ച വനിതാ തടവുകാരി ഒടുവില്‍ പുറത്തിറങ്ങുന്നു

ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിച്ച തടവുകാരി ഒടുവില്‍ ജയില്‍മോചിതയാകുന്നു. അസൂയ മൂത്ത് നടത്തിയ കൊലപാതകമാണ് ഇവരെ 37 വര്‍ഷക്കാലം നീണ്ട ജയില്‍ജീവിതത്തിലേക്ക് നയിച്ചത്.


1986-ല്‍ ജാനെറ്റ് ന്യൂട്ടനെ വധിച്ച കേസില്‍ അകത്തായ 66-കാരി മരിയ പിയേഴ്‌സണ്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങാനുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്. മൂന്ന് മക്കളുടെ അമ്മയായ 31-കാരി തന്റെ പ്രണയ എതിരാളിയെയാണ് കുത്തിക്കൊന്നത്.

23 വയസ്സ് മാത്രമുണ്ടായിരുന്ന ന്യൂട്ടനെ ഹാര്‍ട്ടില്‍പൂള്‍ സ്ട്രീറ്റില്‍ ഓടിച്ചിട്ടാണ് പിയേഴ്‌സണ്‍ കുത്തിമലര്‍ത്തിയത്. 17 തവണയാണ് മുന്‍ കാമുകനെ പ്രണയിച്ച കുറ്റത്തിന് പുതിയ കാമുകിയ്ക്ക് കുത്തേറ്റത്.

ജനുവരി 17-ന് പരോള്‍ ബോര്‍ഡ് ഹിയറിംഗ് വിളിച്ചെങ്കിലും ഇത് നിര്‍ത്തിവെച്ചു. പിയേഴ്‌സന്റെ മാനസിക ആരോഗ്യ നില പരിശോധിക്കണമെന്നതിന് പുറമെ ഇവര്‍ പുറത്തിറങ്ങി എങ്ങിനെ ജീവിക്കുമെന്നത് ഉള്‍പ്പെടെ കാര്യങ്ങളിലാണ് ബോര്‍ഡ് വിശദാംശങ്ങള്‍ തേടിയത്.

Other News in this category



4malayalees Recommends