ആര്‍ട്ടിക്കില്‍ ആണവായുധങ്ങള്‍ ഉള്‍പ്പെട്ട യുദ്ധക്കപ്പലുകള്‍ നിരത്തി പുടിന്‍; 30 വര്‍ഷത്തിനിടെ ആദ്യമായുള്ള നീക്കം പാശ്ചാത്യ ചേരികള്‍ക്കുള്ള മുന്നറിയിപ്പ്; ആണവശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്തി റഷ്യ

30 വര്‍ഷത്തിനിടെ ആദ്യമായി ആര്‍ട്ടിക്കില്‍ ആണവായുധങ്ങള്‍ വഹിക്കുന്ന യുദ്ധക്കപ്പലുകള്‍ നിയോഗിച്ച് റഷ്യ. ശീതയുദ്ധ കാലത്ത് മുന്‍ സോവിയറ്റ് യൂണിയന്റെ നോര്‍ത്തേണ്‍ ശ്രേണി പതിവായി ആണവായുധങ്ങളുമായി ഈ മേഖലയിലെ സമുദ്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ ആധുനിക റഷ്യ ഈ രീതിയിലേക്ക് നീങ്ങുന്നത് ആദ്യമായാണ്.

ഇതിനിടെ അലാസ്‌കയ്ക്ക് സമീപം റഷ്യ തങ്ങളുടെ രണ്ട് ടിയു-95 പെയര്‍ ന്യൂക്ലിയര്‍ ബോംബറുകള്‍ പറപ്പിച്ച് ശക്തിപ്രകടനം നടത്തിയിരുന്നു. നോര്‍വീജിയന്‍ ഇന്റലിജന്‍സ് സര്‍വ്വീസാണ് ആണവായുധ കപ്പല്‍ ആര്‍ട്ടിക്കില്‍ എത്തിയതായി വിവരം പുറത്തുവിട്ടത്.

ഉക്രെയിനിലെ യുദ്ധം ആരംഭിച്ച ശേഷം റഷ്യക്ക് ആണവായുധങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതോടൊപ്പം ആണവശേഷിയുള്ള സിര്‍കോണ്‍ ഹൈപ്പര്‍സോണിക് മിസൈലുകളുടെ പരീക്ഷണവും റഷ്യ നടത്തി. ആര്‍ട്ടിക് മേഖലയില്‍ റഷ്യ അടുത്ത കാലത്തായി തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ച് വരികയാണെന്ന് ബ്രിട്ടന്‍ പറയുന്നു.
Other News in this category

4malayalees Recommends