രക്തബന്ധം ആണ്‍മക്കള്‍ മാത്രമല്ല; ചട്ടം പഠിപ്പിച്ച് ഹൈക്കോടതി; 1 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള എസ്റ്റേറ്റ് ആണ്‍മക്കള്‍ക്ക് എഴുതിവെച്ച് ഇന്ത്യന്‍ വംശജന്‍; 66 വര്‍ഷം ഒപ്പം കഴിഞ്ഞ ഭാര്യക്ക് 50% മൂല്യം നല്‍കാന്‍ വിധിയെഴുതി കോടതി

രക്തബന്ധം ആണ്‍മക്കള്‍ മാത്രമല്ല; ചട്ടം പഠിപ്പിച്ച് ഹൈക്കോടതി; 1 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള എസ്റ്റേറ്റ് ആണ്‍മക്കള്‍ക്ക് എഴുതിവെച്ച് ഇന്ത്യന്‍ വംശജന്‍; 66 വര്‍ഷം ഒപ്പം കഴിഞ്ഞ ഭാര്യക്ക് 50% മൂല്യം നല്‍കാന്‍ വിധിയെഴുതി കോടതി

ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും വലിയ പോരായ്മകളിലൊന്നാണ് ആണ്‍മക്കളോടുള്ള അമിത സ്‌നേഹം. പെണ്‍മക്കള്‍ ഉണ്ടായാല്‍ ഭാരമാണെന്നും, അവരെ പഠിപ്പിച്ച് വലുതാക്കിയാല്‍ വിവാഹം കഴിച്ച് മറ്റൊരു കുടുംബത്തിലേക്ക് പോകുമെന്നതിനാല്‍ നഷ്ടമാണെന്ന പഴയ മനോഭാവം വെച്ചുപുലര്‍ത്തുന്നത് ഇന്ത്യന്‍ സമൂഹത്തില്‍ വ്യാപകമാണ്. എന്നാല്‍ ആ മനോഭാവത്തോടെ 1 മില്ല്യണ്‍ പൗണ്ടിലേറെ മൂല്യമുള്ള എസ്റ്റേറ്റ് ആണ്‍മക്കള്‍ക്കായി എഴുതിവെച്ച് മരിച്ച മനുഷ്യന് ഇഹലോകവാസം വെടിഞ്ഞ ശേഷം തിരിച്ചടി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി.


66 വര്‍ഷക്കാലം ഒപ്പ ജീവിച്ച ഭാര്യക്ക് വസ്തുവകകളില്‍ ഒരു ഭാഗം പോലും നീക്കിവെയ്ക്കാതെയാണ് കര്‍ണെയില്‍ സിംഗ് രണ്ട് ആണ്‍മക്കള്‍ക്ക് മുഴുവന്‍ സ്വത്തും നല്‍കിയത്. ഭാര്യ ഹര്‍ബന്‍സ് കൗറിനും, നാല് പെണ്‍മക്കള്‍ക്കും സ്വത്തില്‍ യാതൊരു അവകാശവും സിംഗ് നല്‍കിയില്ല. തന്റെ സ്വത്ത് കുടുംബത്തിലെ പുരുഷന്‍മാര്‍ക്ക് കൈമാറണമെന്ന വിശ്വാസത്തിലാണ് ഇയാള്‍ വില്‍പത്രം എഴുതിവെച്ചത്.

എന്നാല്‍ 2021-ല്‍ ഭര്‍ത്താവിന്റെ മരണശേഷം ഈ വിവരം അറിഞ്ഞ 83-കാരിയായ ഭാര്യ ഹര്‍ബന്‍സ് കൗര്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തി. 1.9 മില്ല്യണ്‍ മൂല്യമുള്ളതായി കരുതുന്ന എസ്റ്റേറ്റിന്റെ അവകാശത്തില്‍ നിന്നാണ് ഭര്‍ത്താവ് ഭാര്യയെയും, പെണ്‍മക്കളെയും ഒഴിവാക്കിയത്.

വസ്ത്രവ്യാപാര ബിസിനസ്സ് നടത്തുന്ന കുടുംബത്തിന്റെ സ്വത്താണ് കോടതി വിചാരണ നേരിട്ടത്. ഇതിനൊടുവില്‍ കൗറിന് എസ്‌റ്റേറ്റിന്റെ 50% മൂല്യം കൈമാറണമെന്ന് കോടതി വിധിച്ചു. വിധവയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയാണ് ഈ വിധി. സ്റ്റേറ്റ് ബെനഫിറ്റ് ഉള്‍പ്പെടെ 12,000 പൗണ്ടാണ് കൗറിന്റെ വരുമാനം.

1955-ല്‍ വിവാഹം ചെയ്ത് 7 മക്കളെ പ്രസവിച്ച് കുടുംബത്തിന്റെ എല്ലാ കാര്യത്തിനും വേണ്ടി ജീവിച്ച കൗറിനെ വില്‍പത്രത്തില്‍ ഒഴിവാക്കിയത് ശരിയല്ലെന്നാണ് ഹൈക്കോടതി കണ്ടെത്തല്‍. 66 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം ഇവര്‍ക്ക് ഒന്നും മാറ്റിവെച്ചില്ലെന്നത് കോടതിയെ ഞെട്ടിച്ചു.
Other News in this category



4malayalees Recommends