യുകെയിലേക്ക് യാത്ര ചെയ്യവേ നോട്ടിങ്ഹാമില്‍ താമസിച്ചിരുന്ന മലയാളി മരിച്ചു ; സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഭാര്യ കേട്ടത് ഞെട്ടിക്കുന്ന മരണ വാര്‍ത്ത

യുകെയിലേക്ക്  യാത്ര ചെയ്യവേ നോട്ടിങ്ഹാമില്‍ താമസിച്ചിരുന്ന മലയാളി മരിച്ചു ; സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഭാര്യ കേട്ടത് ഞെട്ടിക്കുന്ന മരണ വാര്‍ത്ത
കൊച്ചി ലണ്ടന്‍ എയര്‍ഇന്ത്യ വിമാനത്തില്‍ യുകെ മലയാളി നെഞ്ചുവേദനയെ തുടര്‍ന്ന് മരണമടഞ്ഞു നോട്ടിങ്ഹാമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് (ജോര്‍ജേട്ടന്‍ (65) ആണ് നാട്ടില്‍ നിന്നുള്ള മടക്ക യാത്രയ്ക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എ 1 -149 വിമാനത്തിലായിരുന്നു മരണം സംഭവിച്ചത്. ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഭാര്യ സോഫിയയ്ക്ക് വേദനയാകുന്ന വാര്‍ത്തയാണ് കേള്‍ക്കേണ്ടിവന്നത്.

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം നേരിട്ട ദിലീപിന് യാത്രക്കാരിലെ മെഡിക്കല്‍ പ്രൊഫഷണല്‍സിന്റെ സഹായത്തോടെ മെഡിക്കല്‍ സഹായം നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വിമാനം ലണ്ടനിലേക്ക് പറക്കുന്നതിനിടെ തന്നെ എയര്‍ ഇന്ത്യയുടെ കൊച്ചിയിലേയും ലണ്ടനിലേയും ഓഫീസുകളിലേക്ക് അടിയന്തര സന്ദേശം ലഭിച്ചിരുന്നു. അടിയന്തര മെഡിക്കല്‍ സഹായം വേണമെന്നും യാത്രക്കാരന്റെ ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിക്കണമെന്നുമായിരുന്നു സന്ദേശം. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പൊലീസിന്റെയും ആംബുലന്‍സിന്റെയും സഹായമാണ് ആവശ്യപ്പെട്ടത്. ദിലീപിന്റെ മൃതദേഹം ഇപ്പോഴും ഹീത്രു എയര്‍പോര്‍ട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. തുടര്‍ നടപടി പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ നടത്തിയേക്കും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നോട്ടിങ്ഹാമില്‍ എത്തിയ ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.മൂവാറ്റുപുഴ സ്വദേശിയാണ്. നിര്‍മല കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയാണ്. ആദ്യ ഭാര്യയുടെ മരണ ശേഷം പാക് സ്വദേശിയായ സോഫിയയെ വിവാഹം കഴിച്ചു,മൂന്നു മക്കളുണ്ട്. ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ട സോഫിയയ്ക്ക് യാത്രാ മധ്യേ ഭര്‍ത്താവ് ഗുരുതരവാസ്ഥയിലാണെന്ന സന്ദേശം ലഭിച്ചിരുന്നു.എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ മരണ വാര്‍ത്തയാണ് കേട്ടത്. വിമാനത്തില്‍ യാത്ര തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ നെഞ്ചു വേദന അനുഭവപ്പെട്ടതായിട്ടാണ് സൂചന.

Other News in this category



4malayalees Recommends