ഒരൊന്നൊന്നര 'കുടിയേറ്റം'! കുട്ടിയുടെ ശവപ്പെട്ടിയില്‍ ഒളിച്ചിരുന്ന് ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച് 17-കാരനായ കുടിയേറ്റക്കാരന്‍; 9000 പൗണ്ട് നല്‍കി സംഘടിപ്പിച്ച യാത്ര ഫ്രഞ്ച് ബോര്‍ഡര്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പൊളിഞ്ഞു

ഒരൊന്നൊന്നര 'കുടിയേറ്റം'! കുട്ടിയുടെ ശവപ്പെട്ടിയില്‍ ഒളിച്ചിരുന്ന് ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച് 17-കാരനായ കുടിയേറ്റക്കാരന്‍; 9000 പൗണ്ട് നല്‍കി സംഘടിപ്പിച്ച യാത്ര ഫ്രഞ്ച് ബോര്‍ഡര്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പൊളിഞ്ഞു

ബ്രിട്ടനിലേക്ക് കുടിയേറാന്‍ പലവിധ മാര്‍ഗ്ഗങ്ങളാണ് അനധികൃത കുടിയേറ്റക്കാര്‍ പയറ്റുന്നത്. ഇതില്‍ പല മാര്‍ഗ്ഗങ്ങളും പയറ്റുകയും, ചിലത് വിജയിക്കുകയും, മറ്റ് ചിലത് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റെല്ലാ മാര്‍ഗ്ഗങ്ങളെയും മറികടന്ന് ശവപ്പെട്ടിയില്‍ ഒളിച്ചിരുന്ന് ബ്രിട്ടനിലെത്താന്‍ ശ്രമിച്ച വാര്‍ത്തയാണ് അധികൃതരെ അമ്പരപ്പിച്ചത്.


കൗമാരക്കാരനായ കുടിയേറ്റക്കാരനാണ് കുട്ടികള്‍ക്കായുള്ള ശവപ്പെട്ടിയില്‍ ഒളിച്ചിരുന്ന് ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച് പിടിയിലായത്. ചെറിയ മരം കൊണ്ടുള്ള പെട്ടിയില്‍ ചുരുണ്ടുകൂടിയാണ് 17-കാരനെ കണ്ടെത്തിയത്. ഇതിന്റെ അടപ്പ് സ്‌ക്രൂ അടച്ച നിലയിലായിരുന്നു.

ഡങ്ക്‌റിക്കിന് സമീപം ഫ്രഞ്ച് ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ പതിവ് പരിശോധന നടത്തവെയാണ് വാനിനിലുള്ളിലും പരിശോധിച്ചത്. 3 അടി 5 ഇഞ്ച് നീളമുള്ള ശവപ്പെട്ടിയിലാണ് അല്‍ബേനിയക്കാരനായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കണ്ടെത്തിയത്. ബ്രിട്ടനിലേക്കുള്ള വാന്‍ യാത്രക്ക് 9000 പൗണ്ട് നല്‍കിയതായി ആണ്‍കുട്ടി വെളിപ്പെടുത്തി.

നോര്‍ത്തേണ്‍ ഫ്രാന്‍സിലെ മോട്ടോര്‍വെ സര്‍വ്വീസ് സ്‌റ്റേഷനില്‍ വെച്ചാണ് ശവപ്പെട്ടിയില്‍ കയറിയതെന്ന് 17-കാരന്‍ കോടതിയെ അറിയിച്ചു. ഇതിന് ശേഷം സ്‌ക്രൂവിട്ട് അടച്ചു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാന്‍ നിര്‍ത്തി. പരിശോധനയിലാണ് ഇവനെ രക്ഷപ്പെടുത്തിയത്.

ശവപ്പെട്ടിയില്‍ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നാണ് ഡ്രൈവര്‍ ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ വിചാരണയില്‍ ആളെ കടത്താന്‍ 4000 പൗണ്ട് വാങ്ങിയതായി കോടതിയില്‍ സമ്മതിച്ചു. ഇയാള്‍ക്ക് ആറ് മാസം ശിക്ഷയാണ് വിധിച്ചത്.
Other News in this category



4malayalees Recommends