ഇംഗ്ലണ്ടിലും, വെയില്‍സിലും 11,000 ആംബുലന്‍സ് ജീവനക്കാരുടെ സമരം ഇന്ന്; എന്‍എച്ച്എസ് ദുരിതം തുടരുന്നു; പാരാമെഡിക്കുകളും, എമര്‍ജന്‍സി കെയര്‍ അസിസ്റ്റന്റുമാരും, കോള്‍ ഹാന്‍ഡ്‌ലേഴ്‌സും സമരത്തിനിറങ്ങുമ്പോള്‍ രോഗികള്‍ പെടാപ്പാട് പെടും!

ഇംഗ്ലണ്ടിലും, വെയില്‍സിലും 11,000 ആംബുലന്‍സ് ജീവനക്കാരുടെ സമരം ഇന്ന്; എന്‍എച്ച്എസ് ദുരിതം തുടരുന്നു; പാരാമെഡിക്കുകളും, എമര്‍ജന്‍സി കെയര്‍ അസിസ്റ്റന്റുമാരും, കോള്‍ ഹാന്‍ഡ്‌ലേഴ്‌സും സമരത്തിനിറങ്ങുമ്പോള്‍ രോഗികള്‍ പെടാപ്പാട് പെടും!

ശമ്പളവര്‍ദ്ധനവും, ജീവനക്കാരെ നിയോഗിക്കലും സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ ആംബുലന്‍സ് ജോലിക്കാരുടെ പുതിയ പണിമുടക്ക് ഇന്ന് അരങ്ങേറും. 11,000-ലേറെ ആംബുലന്‍സ് ജോലിക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുക. പാരാമെഡിക്കുകള്‍, എമര്‍ജന്‍സി കെയര്‍ അസിസ്റ്റന്റുമാര്‍, കോള്‍ ഹാന്‍ഡ്‌ലേഴ്‌സും ഉള്‍പ്പെടെയാണ് പണിമുടക്കിനിറങ്ങുന്നത്.


ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള യുണൈറ്റ്, ജിഎംബി യൂണിയന്‍ അംഗങ്ങളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരങ്ങളില്‍ ഉഴലുന്ന എന്‍എച്ച്എസിന് പുതിയ തിരിച്ചടിയാണ് ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക്. ആയിരക്കണക്കിന് ഓപ്പറേഷനുകള്‍ റദ്ദാകാന്‍ ഇത് വഴിയൊരുക്കും.

ഇതിനിടെ മാര്‍ച്ച് 15-ന് യൂണിയന്‍ ചരിത്രത്തിലെ ആദ്യത്തെ പണിമുടക്ക് നടത്തുമെന്ന് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്‌സ് & സ്‌പെഷ്യലിസ്റ്റ്‌സ് അസോസിയേഷന്‍ (എച്ച്‌സിഎസ്എ) അംഗങ്ങളായ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ 45,000-ഓളം ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരനടപടികളെ കുറിച്ചുള്ള ബാലറ്റിംഗ് ഫലവും ഇന്ന് പുറത്തുവരും.

സമരത്തിന് ഇറങ്ങുന്ന നഴ്‌സുമാര്‍ക്ക് പിക്കറ്റ് ലൈനില്‍ നില്‍ക്കാന്‍ 60 ശതമാനത്തോളം വരുമാനം കൈയില്‍ കിട്ടുന്ന തലത്തിലേക്ക് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നടപടികള്‍ നീക്കിയിട്ടുണ്ട്. പൊതുസംഭാവനകള്‍ വര്‍ദ്ധിച്ച് 250,000 പൗണ്ട് ആര്‍എസിഎന്‍ അക്കൗണ്ടില്‍ എത്തിയതോടെയാണ് പിന്തുണയും ഉയര്‍ത്തുന്നത്.

വെയില്‍സിലെ ആംബുലന്‍സ് ട്രസ്റ്റിലെയും, ഇംഗ്ലണ്ടിലെ പത്തില്‍ ഏഴ് ട്രസ്റ്റിലെയും ആംബുലന്‍സ് ജോലിക്കാരാണ് തിങ്കളാഴ്ച പണിമുടക്കുന്നത്. സ്‌കോട്ട്‌ലണ്ടില്‍ രണ്ട് വര്‍ഷം കൊണ്ട് 14% ശമ്പള വര്‍ദ്ധന ഓഫര്‍ ചെയ്തതോടെ ആംബുലന്‍സ് സമരം പിന്‍വലിച്ചു.
Other News in this category



4malayalees Recommends