ഓട്ടോ കൊടുങ്കാറ്റിന് പിന്നാലെ ബ്രിട്ടനില്‍ താപനില -7 സെല്‍ഷ്യസിലേക്ക് താഴ്ത്താന്‍ 'ഗ്രീന്‍ലാന്‍ഡ് ബാരേജ്'; ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 'പൊതിയുമ്പോള്‍' ഫിന്‍ലാന്‍ഡിനേക്കാള്‍ തണുപ്പേറും; മഞ്ഞ് കാലാവസ്ഥ 6 ദിവസം നീണ്ടേക്കും

ഓട്ടോ കൊടുങ്കാറ്റിന് പിന്നാലെ ബ്രിട്ടനില്‍ താപനില -7 സെല്‍ഷ്യസിലേക്ക് താഴ്ത്താന്‍ 'ഗ്രീന്‍ലാന്‍ഡ് ബാരേജ്'; ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 'പൊതിയുമ്പോള്‍' ഫിന്‍ലാന്‍ഡിനേക്കാള്‍ തണുപ്പേറും; മഞ്ഞ് കാലാവസ്ഥ 6 ദിവസം നീണ്ടേക്കും

അടുത്ത ആഴ്ച ബ്രിട്ടനിലേക്ക് വീണ്ടും തണുത്ത കാലാവസ്ഥ മടങ്ങിയെത്തുന്നു. നോര്‍ത്ത് മേഖലയില്‍ ഓട്ടോ കൊടുങ്കാറ്റ് നാശം വിതച്ചതിന് പിന്നാലെയാണ് ഫിന്‍ലാന്‍ഡിനേക്കാള്‍ തണുത്തുറഞ്ഞ നാടായി ബ്രിട്ടനെ മാറ്റാന്‍ പുതിയ പ്രതിഭാസം തേടിയെത്തുന്നത്.


ആറ് ദിവസം നീണ്ടുനില്‍ക്കുന്ന തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കാണ് അടുത്ത ആഴ്ചയില്‍ ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുക. മഞ്ഞും, മഞ്ഞുപാളികളും രൂപപ്പെടുന്നതിന് പുറമെ താപനില -7 സെല്‍ഷ്യസിലേക്ക് താഴും. ബുധനാഴ്ച മുതലാണ് ഈ പ്രകടമായ മാറ്റം കണ്ടുതുടങ്ങുക.

800 മൈല്‍ വ്യാപ്തിയുള്ള ഗ്രീന്‍ലാന്‍ഡ് ബാരേജാണ് ആദ്യം നോര്‍ത്തിലും, പിന്നീട് സൗത്തിലേക്കും യാത്ര ചെയ്യുകയെന്ന് കാലാവസ്ഥാ പ്രവചനക്കാര്‍ വ്യക്തമാക്കുന്നു. ബര്‍മിംഗ്ഹാമില്‍ വെള്ളിയാഴ്ചയോടെ മഞ്ഞുവീഴുമെന്ന് ഇവര്‍ കരുതുന്നു. അതിന് ശേഷമുള്ള ആഴ്ചയില്‍ ലണ്ടനില്‍ മഞ്ഞെത്തും.

ഇക്കഴിഞ്ഞ ആഴ്ചയില്‍ ഓട്ടോ കൊടുങ്കാറ്റ് നോര്‍ത്ത് മേഖലയില്‍ നടമാടിയിരുന്നു. ആബെര്‍ദീന്‍ഷയറില്‍ 60,000-ലേറെ വീടുകളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്. സ്‌കോട്ടിഷ് & സതേണ്‍ ഇലക്ട്രിസിറ്റി നെറ്റ്‌വര്‍ക്ക്‌സ് 42,000 വീടുകളിലെ വൈദ്യുതി തിരികെ എത്തിച്ചെങ്കിലും 1300-ലേറെ വീടുകള്‍ ഇപ്പോഴും ഇരുട്ടിലാണ്.

അടുത്ത ആഴ്ച താപനില ഫ്രീസിംഗിലേക്ക് മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. മിഡ്‌ലാന്‍ഡ്‌സില്‍ -7 സെല്‍ഷ്യസ് വരെ താപനില താഴും. പകല്‍ സമയങ്ങളില്‍ 4 സെല്‍ഷ്യസ് മുതല്‍ 6 സെല്‍ഷ്യസ് വരെയായി ഇത് അനുഭവപ്പെടാം.
Other News in this category



4malayalees Recommends