റിക്രൂട്ട്‌മെന്റിനായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ സംഘം ഫെബ്രുവരി 15ന് യുകെയിലെത്തും ; തൊഴില്‍ മേളകള്‍ നടത്തി നഴ്‌സുമാരേയും പൊലീസുകാരേയും ഉള്‍പ്പെടെ റിക്രൂട്ട് ചെയ്യും

റിക്രൂട്ട്‌മെന്റിനായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ സംഘം ഫെബ്രുവരി 15ന് യുകെയിലെത്തും ; തൊഴില്‍ മേളകള്‍ നടത്തി നഴ്‌സുമാരേയും പൊലീസുകാരേയും ഉള്‍പ്പെടെ റിക്രൂട്ട് ചെയ്യും
യുകെ റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കുകയാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള പ്രതിനിധി സംഘം. ഫെബ്രുവരി 25 ന് യുകെയിലെത്തും. തൊഴില്‍ മേളകള്‍ നടത്തി നഴ്‌സുമാരേയും പൊലീസ് ഓഫീസര്‍മാരെയും മറ്റു നിരവധി തൊഴിലാളികളേയും റിക്രൂട്ട് ചെയ്യുന്നതിനായി വ്യവസായ പ്രമുഖരുടെ ഗ്രൂപ്പിന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പൊലീസ്, പ്രതിരോധ വ്യവസായ മന്ത്രി പോള്‍ പപ്പാലിയ നേതൃത്വം നല്‍കുന്നു

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ 30000 ലധികം ജോലി ഒഴിവിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുക. ലണ്ടന്‍, എഡിന്‍ബര്‍ഗ്, ബ്രിസ്‌റ്റോള്‍, ഡബ്ലിന്‍ എന്നിവിടങ്ങളിലാണ് തൊഴില്‍ മേള നടക്കുന്നത്.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നഴ്‌സുമാര്‍ക്ക് യുകെയിലുള്ളതിനേക്കാള്‍ 20 ശതമാനം കൂടുതല്‍ സമ്പാദിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയയില്‍ എനര്‍ജി ബില്ലുകളും കുറവാണ്. ശരാശരി ഗാര്‍ഹിക ബില്ലുകള്‍ യുകെ ഗവണ്‍മെന്റിന്റെ പരിധി നിശ്ചയിച്ച നിരക്കിന്റെ പകുതിയേ വരൂ.

ഓസ്‌ട്രേലിയയിലെ വീടുകള്‍ ബ്രിട്ടനിലെ വീടുകളേക്കാള്‍ ഇരട്ടി വലുപ്പമുണ്ടെങ്കിലും ശരാശരി വാടക പ്രതിമാസം 316 യുകെ പൗണ്ടിന് തുല്യമായ ഓസ്‌ട്രേലിയന്‍ ഡോളറാണ്.

യുകെയില്‍ നിലവില്‍ തൊഴില്‍ ക്ഷാമം രൂക്ഷമാണ്. നഴ്‌സിങ് മേഖലയില്‍ മാത്രം 47000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യുകെയില്‍ മെച്ചപ്പെട്ട വേതനത്തിനും മികച്ച തൊഴില്‍ സാഹചര്യത്തിനുമായി നഴ്‌സുമാര്‍ സമരത്തിനിറങ്ങിയിരിക്കുകയാണ്. ഈ സമയമാണ് റിക്രൂട്ട്‌മെന്റുമായി ഓസ്‌ട്രേലയയുടെ വരവ് എന്നതും ശ്രദ്ധേയമാണ്.

Other News in this category



4malayalees Recommends