24 ദിവസങ്ങള്‍ക്ക് ശേഷം നദിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹം നിക്കോളയുടേത് തന്നെ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ലങ്കാഷയര്‍ പോലീസ്; രണ്ട് പെണ്‍മക്കളെയും സ്‌നേഹം കൊടുത്ത് വളര്‍ത്തുമെന്ന് ബന്ധുക്കള്‍

24 ദിവസങ്ങള്‍ക്ക് ശേഷം നദിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹം നിക്കോളയുടേത് തന്നെ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ലങ്കാഷയര്‍ പോലീസ്; രണ്ട് പെണ്‍മക്കളെയും സ്‌നേഹം കൊടുത്ത് വളര്‍ത്തുമെന്ന് ബന്ധുക്കള്‍

ലങ്കാഷയറിനെയും, ബ്രിട്ടനെയും മുള്‍മുനയില്‍ നിര്‍ത്തിയ അന്വേഷണങ്ങള്‍ക്ക് പരിസമാപ്തി. ഞായറാഴ്ച റിവര്‍ വൈറില്‍ നിന്നും കണ്ടെത്തിയ മൃതദേഹം 45-കാരിയായ നിക്കോളാ ബുള്ളെയുടേതാണെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെയാണ് ഇത്. മോര്‍ട്ട്‌ഗേജ് അഡൈ്വസറായിരുന്ന നിക്കോളയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച കുടുംബം തങ്ങളുടെ അവസാനമില്ലാത്ത സ്‌നേഹവും ചേര്‍ത്താണ് വികാരപരമായ വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്.


നിക്കോളയുടെ രണ്ട് പെണ്‍മക്കള്‍ക്കും അവരെ സ്‌നേഹിക്കുന്നവരില്‍ നിന്നും ആവശ്യമായ പിന്തുണ ലഭ്യമാക്കുമെന്ന് കുടുംബം വ്യക്തമാക്കി. 'നിക്കോളയെ ഒരിക്കലും മറക്കില്ല. ഞങ്ങളുടെ ലോകം അവളായിരുന്നു, ഞങ്ങളുടെ ജീവിതം സ്‌പെഷ്യലാക്കിയതും അവളാണ്. ഒന്നിനും അതിന് മേല്‍ നിഴല്‍ വീഴ്ത്താന്‍ കഴിയില്ല. ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് പ്രിയപ്പെട്ടവരില്‍ നിന്നും ആവശ്യമായ പിന്തുണ ലഭിക്കും', അവര്‍ വ്യക്തമാക്കി.

ഞായറാഴ്ച രാവിലെയാണ് സ്വയം പ്രഖ്യാപിത 'സൈക്കിക്' നിക്കോളയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായി മൂന്നാഴ്ചയ്ക്ക് ശേഷമായിരുന്നു ലങ്കാഷയറിലെ റിവര്‍ വൈറില്‍ നിന്നും ഈ കണ്ടെത്തല്‍ നടത്തിയത്. ബുള്ളെയെ കുറിച്ച് പോലീസ് നടത്തിയ വ്യക്തിപരമായ വെളിപ്പെടുത്തലുകള്‍ മൂലം പൊതുജനങ്ങളില്‍ നിന്നും വന്‍തോതില്‍ രോഷം ഉയര്‍ന്നിരുന്നു.

ലങ്കാഷയര്‍ കോണ്‍സ്റ്റാബുലറിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാനും വ്യക്തമാക്കിയിരുന്നു. പത്രസമ്മേളനം വിളിച്ചാണ് കണ്ടെത്തിയ മൃതദേഹം നിക്കോളയുടേത് തന്നെയെന്ന് ലങ്കാഷയര്‍ പോലീസ് സ്ഥിരീകരിച്ചത്. ആറും, ഒന്‍പതും വയസ്സുമുള്ള പെണ്‍മക്കളാണ് നിക്കോളയ്ക്കും, പങ്കാളി പോള്‍ ആന്‍സെലിനുമുള്ളത്.
Other News in this category



4malayalees Recommends