കീവിലെ 'സര്‍പ്രൈസ്' സന്ദര്‍ശനം കഴിഞ്ഞ് യുഎസ് പ്രസിഡന്റ് ട്രെയിന്‍ പിടിച്ച് മടങ്ങി; യുദ്ധകലുഷിതമായ മേഖലയിലേക്ക് ജോ ബൈഡന്റെ രഹസ്യയാത്ര സംഘടിപ്പിച്ച് വൈറ്റ് ഹൗസ്; 'വ്യാജ' ഷെഡ്യൂള്‍ നല്‍കി കണ്ണുവെട്ടിച്ച് യാത്ര

കീവിലെ 'സര്‍പ്രൈസ്' സന്ദര്‍ശനം കഴിഞ്ഞ് യുഎസ് പ്രസിഡന്റ് ട്രെയിന്‍ പിടിച്ച് മടങ്ങി; യുദ്ധകലുഷിതമായ മേഖലയിലേക്ക് ജോ ബൈഡന്റെ രഹസ്യയാത്ര സംഘടിപ്പിച്ച് വൈറ്റ് ഹൗസ്; 'വ്യാജ' ഷെഡ്യൂള്‍ നല്‍കി കണ്ണുവെട്ടിച്ച് യാത്ര

യുദ്ധകലുഷിതമായ ഉക്രെയിനിലേക്ക് രഹസ്യസന്ദര്‍ശനം നടത്തി മടങ്ങി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കീവില്‍ നിന്നും പോളണ്ടിലേക്ക് പത്ത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ട്രെയിന്‍ യാത്ര നടത്തിയാണ് 'വന്നവഴിയിലൂടെ' പ്രസിഡന്റ് മടങ്ങിയത്.


പ്രാദേശികസമയം രാത്രി 9.30-ഓടെ യുദ്ധത്തില്‍ മുങ്ങിയ രാജ്യത്ത് നിന്നും പ്രസിഡന്റ് മടങ്ങിയതായി ആശ്വാസത്തിലായ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. യുഎസിന് സൈനിക ബേസുകളില്ലാത്ത രാജ്യത്ത്, ആകാശം സൗഹൃദ സേനകളുടെ പോലും നിയന്ത്രണത്തിലല്ലാത്ത അവസ്ഥയുമായതിനാല്‍ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് തലവേദന പിടിച്ച ദിവസമായി സന്ദര്‍ശനം മാറി.

തിങ്കളാഴ്ചത്തേക്ക് 'വ്യാജ' ഷെഡ്യൂള്‍ തയ്യാറാക്കിയാണ് ഏവരുടെയും കണ്ണുവെട്ടിച്ച് ജോ ബൈഡന്‍ ഉക്രെയിനിലേക്ക് പറന്നത്. അപകടകരമാണെങ്കിലും ഈ റിസ്‌കെടുക്കാന്‍ പ്രസിഡന്റ് സ്വയം തയ്യാറായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് യാതൊരു സൂചനയും നല്‍കാതിരിക്കാന്‍ തലേന്ന് പ്രസിദ്ധീകരിക്കുന്ന ഷെഡ്യൂളില്‍ വിവരങ്ങള്‍ മാറ്റിനല്‍കുകയായിരുന്നു.

ഏറ്റവും അടുത്ത ഉപദേശകരും, ചെറിയ സംഘം മെഡിക്കല്‍ ടീമും, സീക്രട്ട് സര്‍വ്വീസും മാത്രമാണ് ബൈഡനൊപ്പം യാത്ര ചെയ്തത്. പുലര്‍ച്ചെ തന്നെ എയര്‍ഫോഴ്‌സ് വണ്ണിന് പകരം 757 ചെറിയ ജെറ്റില്‍ യാത്ര തിരിച്ചു. ഒപ്പമുള്ള രണ്ട് മാധ്യമപ്രവര്‍ത്തകരോട് ഫോണ്‍ മാറ്റിവെയ്ക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

പോളണ്ടില്‍ എത്തിയ ശേഷം ട്രെയിനില്‍ 10 മണിക്കൂര്‍ യാത്ര ചെയ്താണ് ബൈഡനും, സംഘവും സെലെന്‍സ്‌കിയ്ക്ക് അരികിലെത്തിയത്. റഷ്യയെയും പ്രസിഡന്റിന്റെ യാത്രയെ കുറിച്ച് വിവരം അറിയിച്ചിരുന്നതായി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends