യുകെ മലയാളികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു കയലയുടെ മരണം. പനി പിടിപെട്ട് ഒടുവില്‍ കുഴഞ്ഞു വീണു മരിച്ച ബെഡ്ഫോഡ് ഷെയറിലെ ലൂട്ടന്‍ ഡണ്‍സ്റ്റബിള്‍ സെന്ററില്‍ വിവിയന്‍ ജേക്കബിന്റെ മകള്‍ കയല ജേക്കബിന്റെ (16) സംസ്കാരം ഇന്ന് നടത്തും.
ലൂട്ടന്‍ ഹോളി ഗോസ്റ്റ് കാതലിക് പള്ളിയില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ പൊതു ദര്‍ശനവും തുടര്‍ന്ന് 4.15ന് ലൂട്ടന്‍ വാലി സെമിത്തേരിയില്‍ സംസ്കാരം,
പനിയെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ കാണിച്ച കയലക്ക് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഫെബ്രുവരി 2ന് വൈകീട്ട് നാലു മണിയോടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.തൊഴുപുഴ സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി ലൂട്ടനിലാണ് താമസം. മാതാവ് വൈഷ്ണവി. സഹോദരന് നൈതന്‍
ലൂട്ടന്‍ കേരളൈറ്റ് അസോസിയേഷന് കുടുംബത്തിന് ആശ്വാസമായി ഒപ്പം തന്നെയുണ്ട്.
പൊതു ദര്‍ശനം നടത്തുന്ന പള്ളിയുടെ വിലാസം
Holy Ghost Catholic Church Luton LU4 8JD സംസ്കാരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Luton Vale Cemetry
Luton
LU2 8DD