എന്‍എച്ച്എസ് നഴ്‌സിംഗ് സമരങ്ങള്‍ 'നിര്‍ത്തിവെച്ചു'; ശമ്പളവര്‍ദ്ധന സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറായി മന്ത്രിമാര്‍; എ&ഇ യൂണിറ്റുകളിലും, ക്യാന്‍സര്‍ വാര്‍ഡുകളില്‍ 48 മണിക്കൂര്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ നിലപാട് മാറ്റി ഗവണ്‍മെന്റ്

എന്‍എച്ച്എസ് നഴ്‌സിംഗ് സമരങ്ങള്‍ 'നിര്‍ത്തിവെച്ചു'; ശമ്പളവര്‍ദ്ധന സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറായി മന്ത്രിമാര്‍; എ&ഇ യൂണിറ്റുകളിലും, ക്യാന്‍സര്‍ വാര്‍ഡുകളില്‍ 48 മണിക്കൂര്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ നിലപാട് മാറ്റി ഗവണ്‍മെന്റ്

ഒടുവില്‍ രോഗികള്‍ക്ക് ആശ്വാസമായി ആ വാര്‍ത്തയെത്തി. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നടത്താനിരുന്ന 48 മണിക്കൂര്‍ നഴ്‌സിംഗ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എ&ഇ യൂണിറ്റുകളെയും, ക്യാന്‍സര്‍ വാര്‍ഡുകളെയും ബാധിക്കുമായിരുന്ന ഭീഷണിയാണ് ഇതോടെ താല്‍ക്കാലികമായി അകന്നത്. ശമ്പളവര്‍ദ്ധന സംബന്ധിച്ച് യൂണിയനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് മന്ത്രിമാര്‍ സമ്മതിച്ചതോടെയാണ് ഇത്.


മാര്‍ച്ച് 1-ന് 48 മണിക്കൂര്‍ തുടര്‍ച്ചയായ നഴ്‌സിംഗ് സമരം നടത്താനായിരുന്നു റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ഉദ്ദേശം. എന്നാല്‍ ഈ പരിപാടി മുന്നോട്ട് പോയല്‍ ഈ വിന്ററിലെ ഏറ്റവും വലിയ ദുരന്തം സംജാതമാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് പിടിവാശി ഉപേക്ഷിച്ച് ചര്‍ച്ചകള്‍ക്കായി ഹെല്‍ത്ത് സെക്രട്ടറി മുന്നോട്ട് വരുന്നത്.

സംയുക്ത പ്രഖ്യാപനത്തിലാണ് ഇംഗ്ലണ്ടിലെ സമരപരിപാടികള്‍ തല്‍ക്കാലം നിര്‍ത്തിവെയ്ക്കുകയാണെന്ന് ആര്‍സിഎന്നും, ഗവണ്‍മെന്റും അറിയിച്ചത്. ഇന്ന് മുതല്‍ കഠിനമായ ചര്‍ച്ചകള്‍ക്ക് ഇരുവിഭാഗവും തയ്യാറായിട്ടുണ്ട്. ഈ ചുവടുമാറ്റം പ്രതീക്ഷ നല്‍കുന്നതാണെന്ന് എന്‍എച്ച്എസ് ശ്രോതസ്സുകളും സമ്മതിക്കുന്നു. മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തിലാണ് ഈ വിന്ററില്‍ എന്‍എച്ച്എസ് സമരങ്ങള്‍ കൊടുമ്പിരി കൊള്ളുന്നത്.

പണപ്പെരുപ്പം കുറച്ച് നിര്‍ത്താനുള്ള പ്രധാനമന്ത്രിയുടെ ലക്ഷ്യങ്ങള്‍ക്ക് ആനുപാതികമായ രീതിയിലാണ് ശമ്പളവര്‍ദ്ധന നിര്‍ദ്ദേശങ്ങള്‍ സംസാരിക്കുകയെന്ന് പ്രസ്താവന പറയുന്നു. ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയതിനെ എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ജൂലിയാന്‍ ഹാര്‍ട്‌ലി സ്വാഗതം ചെയ്തു. 19% വര്‍ദ്ധനവാണ് ആര്‍സിഎന്‍ ആവശ്യപ്പെടുന്നതെങ്കിലും അടുത്ത രണ്ട് വര്‍ഷത്തേക്ക് 10% വര്‍ദ്ധനവാകും സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുക.
Other News in this category



4malayalees Recommends