ഭവനവിപണിക്ക് 'ഹാപ്പി' ന്യൂഇയറല്ല! ഒരു ദശകത്തിനിടെ ആദ്യമായി പ്രോപ്പര്‍ട്ടി വില്‍പ്പനയില്‍ 'വേഗത കുറഞ്ഞ്' ജനുവരി; വില കുറയാന്‍ കാത്തിരുന്ന് വീട് വാങ്ങലുകാര്‍; ഈ വര്‍ഷം വന്‍തോതില്‍ വില ഇടിയുമെന്ന പ്രതീക്ഷ സത്യമാകുമോ?

ഭവനവിപണിക്ക് 'ഹാപ്പി' ന്യൂഇയറല്ല! ഒരു ദശകത്തിനിടെ ആദ്യമായി പ്രോപ്പര്‍ട്ടി വില്‍പ്പനയില്‍ 'വേഗത കുറഞ്ഞ്' ജനുവരി; വില കുറയാന്‍ കാത്തിരുന്ന് വീട് വാങ്ങലുകാര്‍; ഈ വര്‍ഷം വന്‍തോതില്‍ വില ഇടിയുമെന്ന പ്രതീക്ഷ സത്യമാകുമോ?

ബ്രിട്ടനിലെ ഭവനവിപണിയില്‍ വില്‍പ്പനകള്‍ മെല്ലെപ്പോക്കില്ലെന്ന് ഔദ്യോഗിക കണക്കുകള്‍. ഈ വര്‍ഷം ഭവനവിലകള്‍ കാര്യമായി താഴുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് വീട് വാങ്ങാന്‍ ഒരുങ്ങുന്നവരെന്നാണ് കരുതുന്നത്. 2023 ജനുവരിയിലെ പ്രതിമാസ പ്രോപ്പര്‍ട്ടി സെയില്‍സ് കണക്കുകളാണ് എച്ച്എംആര്‍സി പ്രസിദ്ധീകരിച്ചത്.


2022 ജനുവരിയിലെ വില്‍പ്പനയില്‍ നിന്നും 7 ശതമാനം കുറവാണിത്. 2022 ഡിസംബറില്‍ നിന്നും 27 ശതമാനവും കുറവാണ് ഇത്. 77,390 വില്‍പ്പനകളാണ് ഈ ഘട്ടത്തില്‍ നടന്നിരിക്കുന്നത്. ഒരു ദശകത്തിനിടെ ജനുവരിയില്‍ നടക്കുന്ന ഏറ്റവും കുറവ് ഇടപാടാണ് ഇത്.

ഭവനവിലകള്‍ ഇടിയുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന് നീങ്ങാമെന്ന നിലപാടാണ് ബയേഴ്‌സ് സ്വീകരിക്കുന്നതെന്ന് ഗില്‍ഡ് ഓഫ് പ്രോപ്പര്‍ട്ടി പ്രൊഫഷണല്‍സിലെ ഇയാന്‍ മക്കെന്‍സി പറഞ്ഞു. 'വില്‍പ്പനയിലെ മെല്ലെപ്പോക്ക് ഏജന്റുമാര്‍ക്ക് മോശം വാര്‍ത്തയല്ല. അവര്‍ക്ക് സ്റ്റോക്കുകള്‍ വീണ്ടും നിറയ്ക്കാം. ഭവന വിലകള്‍ നിലവില്‍ സ്ഥിരത കൈവരിച്ച് നില്‍ക്കുകയാണ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ മൂലം തല്‍ക്കാലം ഡെപ്പോസിറ്റുകള്‍ തൊടാതിരിക്കുകയാണ് ജനങ്ങള്‍. മെച്ചപ്പെട്ട മോര്‍ട്ട്‌ഗേജ് ഡീലുകള്‍ വിപണിയിലെത്തിയാല്‍ ഡിമാന്‍ഡ് വീണ്ടും ഉയരും', മക്കെന്‍സി കൂട്ടിച്ചേര്‍ത്തു.

2022-ന്റെ അവസാനത്തില്‍ പൊടുന്നനെ മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ വന്‍കുതിപ്പ് നേരിട്ടിരുന്നു. അന്നത്തെ പ്രധാനമന്ത്രി ലിസ് ട്രസിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച മിനി ബജറ്റാണ് നാശം വിതച്ചത്. ഇത് വീട് വാങ്ങാന്‍ ആഗ്രഹിച്ചവരുടെ പദ്ധതികള്‍ ഉപേക്ഷിക്കാനോ, മാറ്റിവെയ്ക്കാനോ ഇടയാക്കുകയും ചെയ്തു.
Other News in this category



4malayalees Recommends