ലൂട്ടന്‍ മലയാളികള്‍ വേദനയോടെ പ്രിയ കെയ്‌ലയ്ക്ക് വിടയേകി ; അപ്രതീക്ഷിത വിയോഗം താങ്ങാനാതാകെ കുടുംബം

ലൂട്ടന്‍ മലയാളികള്‍ വേദനയോടെ പ്രിയ കെയ്‌ലയ്ക്ക് വിടയേകി ; അപ്രതീക്ഷിത വിയോഗം താങ്ങാനാതാകെ കുടുംബം
ചെറു പ്രായത്തില്‍ കെയ്‌ല വിട്ടുപിരിഞ്ഞപ്പോള്‍ ആ മരണം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍. ലൂട്ടന്‍ മലയാളികള്‍ ഹോളി ഗോസ്റ്റ് കാതലിക് ചര്‍ച്ചില്‍ എത്തി കൗമാരക്കാരിയായ കെയ്‌ലയ്ക്ക് വിടയേകി. നൂറു കണക്കിന് പേരാണ് അവസാനമായി കെയ്‌ലയെ കാണാനും കുടുംബത്തിന് ആശ്വാസവുമായി എത്തിയത്. ഒരു പനി മകളുടെ ജീവനെടുത്തെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മാതാപിതാക്കള്‍. പനി കൂടി കെയ്‌ല കുഴഞ്ഞു വീണു മരിക്കുകയായിരുന്നു

യുകെയില്‍ ചികിത്സയ്ക്കായി നീണ്ട കാത്തിരിപ്പ് വേണ്ടിവരുന്നത് ഒരു തിരിച്ചടിയാണ്. പനി ബാധിച്ച കെയ്‌ലയ്ക്ക് വേണ്ട ചികിത്സ ലഭിച്ചില്ലെന്നതാണ് വസ്തുത. ഡോക്ടറെ കാണാനുള്ള കാത്തിരിപ്പു പലപ്പോഴും രോഗിയുടെ ആരോഗ്യസ്ഥിതി മോശമാക്കാറുണ്ട്. സ്വയം ചികിത്സ ചെയ്യേണ്ട അവസ്ഥയുമുണ്ട്. ഏതായാലും കെയ്‌ലയുടെ മരണം എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

മരണം തന്നെ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വിടവാങ്ങല്‍ സ്വകാര്യമായ ചടങ്ങായാണ് നടത്തിയത്.

ഹോളി ഗോസ്റ്റ് കാതലിക് ചര്‍ച്ചിലായിരുന്നു ചടങ്ങുകള്‍. വൈകീട്ട് നാലു മണിയോടെ ലൂട്ടന്‍ വെയ്ല്‍ സെമിത്തേരിയില്‍ സംസ്‌കാരം നടന്നു.

Other News in this category



4malayalees Recommends