എനര്‍ജി നിരക്കുകള്‍ ഏപ്രില്‍ മാസത്തില്‍ വര്‍ദ്ധിക്കും; ബില്ലുകള്‍ അടയ്ക്കാന്‍ എല്ലാക്കാലവും സഹായിക്കാന്‍ കഴിയില്ല; പദ്ധതിയില്‍ മാറ്റമില്ലെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍; ബില്ലുകള്‍ 20% കുതിച്ചുയരും

എനര്‍ജി നിരക്കുകള്‍ ഏപ്രില്‍ മാസത്തില്‍ വര്‍ദ്ധിക്കും; ബില്ലുകള്‍ അടയ്ക്കാന്‍ എല്ലാക്കാലവും സഹായിക്കാന്‍ കഴിയില്ല; പദ്ധതിയില്‍ മാറ്റമില്ലെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍; ബില്ലുകള്‍ 20% കുതിച്ചുയരും

എനര്‍ജി നിരക്കുകള്‍ ഏപ്രില്‍ മാസത്തില്‍ മുന്‍പ് പ്രഖ്യാപിച്ചത് പോലെ തന്നെ വര്‍ദ്ധിക്കുമെന്ന് ഏകദേശം ഉറപ്പായി. ബില്ലുകള്‍ അടയ്ക്കാന്‍ എല്ലാക്കാലവും സഹായം നല്‍കാന്‍ കഴിയില്ലെന്ന് ജെറമി ഹണ്ട് സൂചിപ്പിച്ചതോടെയാണ് ഇത്.


അധിക നികുതിയിലൂടെ ലഭിക്കുന്ന ലക്ഷക്കണക്കിന് പൗണ്ട് ഉപയോഗിച്ച് ബില്ലുകള്‍ 20% വര്‍ദ്ധിക്കുന്നത് തടയണമെന്ന ആവശ്യം ചാന്‍സലര്‍ തള്ളിക്കളഞ്ഞു. 'അത്തരമൊരു കുത്തൊഴുക്ക് നമ്മുടെ കൈയില്‍ ലഭ്യമല്ല. എനര്‍ജി നിരക്കുകളിലെ ഇടിവ് രണ്ട് മാസം മുന്‍പത്തേക്കാള്‍ സ്ഥിതി വ്യത്യസ്തമാക്കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ സ്‌കീമിനുള്ള ചെലവും കുറഞ്ഞു. അതുകൊണ്ട് നികുതിയില്‍ നിന്നും ഇതിന് ചെലവഴിക്കാന്‍ കഴിയില്ല', ചാന്‍സലര്‍ സണ്ണിനോട് പറഞ്ഞു.

എനര്‍ജി ബില്‍ ക്യാപ്പ് ശരാശരി കുടുംബങ്ങള്‍ക്ക് 2500 പൗണ്ടില്‍ നിന്നും 3000 പൗണ്ടിലേക്കാണ് ഉയരുന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എനര്‍ജി നിരക്കുകള്‍ താഴുമെന്നാണ് പ്രവചനം.


ഇതിനിടെ ബോയ്‌ലറുകള്‍ക്ക് പകരം വിലയേറിയ ഇക്കോ ഹീറ്റ് പമ്പുകളിലേക്ക് മാറുന്നത് പാവപ്പെട്ടവര്‍ക്കും, മിഡില്‍ക്ലാസുകാര്‍ക്കും ബുദ്ധിമുട്ടായി തുടരുന്നുവെന്ന് മുന്നറിയിപ്പ് പുറത്തുവന്നിട്ടുണ്ട്. വര്‍ഷത്തില്‍ 600,000 ഇന്‍സ്റ്റലേഷനുകളാണ് ലക്ഷ്യമിടുന്നതെങ്കിലും ആളുകള്‍ക്ക് ഏത് തരത്തിലുള്ള മാറ്റമാണ് നടത്തേണ്ടതെന്ന് ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ഒപ്പം എഞ്ചിനീയര്‍മാരുടെ ക്ഷാമവും നിലനില്‍ക്കുന്നുവെന്ന് ലോര്‍ഡ്‌സ് എന്‍വയോണ്‍മെന്റ് & ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റി പറയുന്നു.

പ്രീപേയ്‌മെന്റ് മീറ്ററുകളിലേക്ക് നിര്‍ബന്ധിതമായി മാറ്റപ്പെട്ട ആളുകള്‍ക്ക് സപ്ലൈയര്‍മാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഓഫ്‌ജെം സിഇഒ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഗ്യാസ് ഉപഭോക്താക്കളോട് നടത്തിയ പെരുമാറ്റത്തെ കുറിച്ച് അന്വേഷണവും നടത്തുന്നുണ്ട്.

Other News in this category



4malayalees Recommends