നിക്കോളാ ബുള്ളെയെ കാണാതായ കേസില്‍ കുരുങ്ങി ലങ്കാഷയര്‍ പോലീസ്; കാണാതാകല്‍ കൈകാര്യം ചെയ്ത രീതിയ്ക്ക് പുറമെ സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കിയ നടപടിയിലും സേനയ്ക്ക് നേരെ മൂന്നാമത്തെ അന്വേഷണം

നിക്കോളാ ബുള്ളെയെ കാണാതായ കേസില്‍ കുരുങ്ങി ലങ്കാഷയര്‍ പോലീസ്; കാണാതാകല്‍ കൈകാര്യം ചെയ്ത രീതിയ്ക്ക് പുറമെ സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കിയ നടപടിയിലും സേനയ്ക്ക് നേരെ മൂന്നാമത്തെ അന്വേഷണം

നിക്കോളാ ബുള്ളെ കേസില്‍ ലങ്കാഷയര്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെ കുറിച്ച് മൂന്നാമത്തെ അന്വേഷണത്തിന് തുടക്കമായി. കാണാതായ രണ്ട് മക്കളുടെ അമ്മയെ കണ്ടെത്താനുള്ള അന്വേഷണത്തെ കുറിച്ചാണ് കോളേജ് ഓഫ് പോലീസിന് സമ്പൂര്‍ണ്ണ സ്വതന്ത്ര റിവ്യൂ പ്രഖ്യാപിച്ചത്.


ബുള്ളെയ്ക്കായുള്ള തെരച്ചിലിന് പുറമെ ജനുവരി 27ന് ഇവരെ കാണാതായതിന് ശേഷം പൊതുജനങ്ങളുമായി നടത്തിയ ആശയവിനിമയങ്ങളും, സ്വകാര്യമായ വിവരങ്ങള്‍ പുറത്തുവിടാനുള്ള അസാധാരണ തീരുമാനവും ഉള്‍പ്പെടെ പരിശോധിക്കും.

മദ്യപാനവുമായി ബന്ധപ്പെട്ട നിക്കോളയുടെ പ്രശ്‌നങ്ങളും, ഇവരുടെ ആര്‍ത്തവവിരാമത്തെ കുറിച്ചും വരെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് വ്യാപകമായ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ലങ്കാഷയര്‍ സെന്റ് മൈക്കിള്‍സില്‍ നിന്നും 45-കാരിയെ കാണാതായ ശേഷമുള്ള 24 ദിവസങ്ങളിലാണ് വിവാദമായ നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ബുള്ളെയെ കാണാതായതിന് തൊട്ടടുത്ത് നിന്നുമാണ് ഒരു സാധാരണക്കാരന്‍ മൃതദേഹം ചൂണ്ടിക്കാണിച്ച് കൊടുത്തത്. 23 ദിവസം നീണ്ട തെരച്ചിലില്‍ പോലീസിന് ഇത് സാധിക്കാത്തത് എന്ത് കൊണ്ടെന്ന ചോദ്യം ഉയര്‍ന്നിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയക്കാര്‍ സ്വയം അന്വേഷണവുമായി ഇറങ്ങിയ സംഭവങ്ങള്‍ കൈകാര്യം ചെയ്ത് രീതിയെ കുറിച്ചും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു.
Other News in this category



4malayalees Recommends