യുകെയില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം ; ലീഡ്‌സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു ; തിരുവനന്തപുരം സ്വദേശിയായ 25 കാരി ആതിരയുടെ മരണത്തില്‍ വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍

യുകെയില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം ; ലീഡ്‌സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു ; തിരുവനന്തപുരം സ്വദേശിയായ 25 കാരി ആതിരയുടെ മരണത്തില്‍ വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍
യുകെയിലെ ലീഡ്‌സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍ ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്. യുകെയില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം ആയിട്ടുള്ളപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ലീഡ്‌സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ, നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ 8.30ന് ആതിര ഉള്‍പ്പെടെ നിരവധിപേര്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ്റ്റ് സ്റ്റോപ്പിലെ നടപ്പാതയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ആതിര സംഭവ സ്ഥലത്തുവെച്ചതന്നെ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. സ്‌റ്റോപ്പില്‍ ആതിരയ്ക്ക് ഒപ്പമുള്ള രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഒരു മദ്ധ്യവയസ്‌കനും നിസാര പരിക്കുകളേറ്റ് രക്ഷപ്പെട്ടു.അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പൊലീസ് എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തെ തുടര്‍ന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ആതിരയുടെ മൃതദേഹം ബ്രാഡ്‌ഫോര്‍ഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ലീഡ്‌സിലെ ബെക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊജക്ട് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ആതിര. പഠനത്തിനായി ഒരു മാസം മുമ്പ് മാത്രമാണ് യുകെയില്‍ എത്തിയത്. ഭര്‍ത്താവ് രാഹുല്‍ ശേഖര്‍ ഒമാനിലാണ്. ഒരു മകളുണ്ട്.കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ചാണ് പഠനത്തിനായി ആതിര യുകെയില്‍ എത്തിയത്.


ലണ്ടനിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ അസോസിയേഷന്‍ അംഗങ്ങള്‍ ശ്രമിക്കുകയാണ്. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വലിയ വേദനയാകുകയാണ് ഈ വിയോഗം.

Other News in this category



4malayalees Recommends