ഹെല്‍ത്ത് സെക്രട്ടറിയും, ആര്‍സിഎന്നും ചര്‍ച്ച ചെയ്യട്ടെ, ഞങ്ങള്‍ സമരം തുടരും! മാര്‍ച്ച് 8ന് ഇംഗ്ലണ്ടില്‍ 32,000 യുണീഷന്‍ എന്‍എച്ച്എസ് ജീവനക്കാരുടെ പണിമുടക്ക്; ഒഴിവാക്കി, ഒതുക്കാമെന്ന് കരുതേണ്ടെന്ന് ഹെല്‍ത്ത് യൂണിയന്‍

ഹെല്‍ത്ത് സെക്രട്ടറിയും, ആര്‍സിഎന്നും ചര്‍ച്ച ചെയ്യട്ടെ, ഞങ്ങള്‍ സമരം തുടരും! മാര്‍ച്ച് 8ന് ഇംഗ്ലണ്ടില്‍ 32,000 യുണീഷന്‍ എന്‍എച്ച്എസ് ജീവനക്കാരുടെ പണിമുടക്ക്; ഒഴിവാക്കി, ഒതുക്കാമെന്ന് കരുതേണ്ടെന്ന് ഹെല്‍ത്ത് യൂണിയന്‍

മാര്‍ച്ച് 8ന് അടുത്ത സമരം സംഘടിപ്പിക്കാന്‍ ഹെല്‍ത്ത് യൂണിയന്‍ യുണീഷന്‍. എന്‍എച്ച്എസ് തര്‍ക്കങ്ങള്‍ക്ക് 'കലക്കവെള്ളത്തില്‍' മീന്‍പിടിച്ച് പരിഹാരം കാണാന്‍ കഴിയില്ലെന്ന് യുണീഷന്‍ മുന്നറിയിപ്പ് നല്‍കി. ശമ്പളവര്‍ദ്ധന വിഷയത്തില്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയുമായുള്ള ചര്‍ച്ചയില്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിനെ മാത്രം ക്ഷണിച്ചതാണ് യൂണിയന്റെ രോഷത്തിന് ഇടയാക്കുന്നത്.


നഴ്‌സുമാര്‍ക്ക് പുറമെ ആംബുലന്‍സ് ജീവനക്കാരും, പാരാമെഡിക്കുകളും ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ 32,000-ഓളം എന്‍എച്ച്എസ് ജീവനക്കാരാണ് മാര്‍ച്ച് 8ന് നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കുകയെന്ന് യുണീഷന്‍ വ്യക്തമാക്കി.

'അഞ്ച് യൂണിയനുകളില്‍ പെട്ട എന്‍എച്ച്എസ് ജോലിക്കാരാണ് ശമ്പളവും, സ്റ്റാഫിംഗും, രോഗീപരിചരണവും ഉള്‍പ്പെടെ വിഷയങ്ങളില്‍ സമരരംഗത്തുള്ളത്. ഒരു യൂണിയനോട് മാത്രം സംസാരിക്കുന്നത് കൊണ്ട് മറ്റ് സമരങ്ങള്‍ നിര്‍ത്താന്‍ കഴിയില്ല. ഇത് സ്ഥിതി വഷളാക്കും', യുണീഷന്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റിനാ മക്അനിയ പറഞ്ഞു.

ശമ്പളവിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നിര്‍ത്തിവെയ്ക്കുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും, ഹെല്‍ത്ത് സെക്രട്ടറിയും സംയുക്ത പ്രസ്താവന ഇറക്കിയത് യുണീഷന്‍ ഉള്‍പ്പെടെ മറ്റ് ഹെല്‍ത്ത് യൂണിയനുകളെ ഞെട്ടിച്ചിരുന്നു.

ആര്‍സിഎന്‍ അംഗങ്ങളുടെ ശമ്പളം എന്‍എച്ച്എസിലെ അജണ്ട ഫോര്‍ ചേഞ്ച് എഗ്രിമെന്റ് കവര്‍ ചെയ്യുന്നതാണ്. ഇതില്‍ ആയിരക്കണക്കിന് മറ്റ് എന്‍എച്ച്എസ് ജോലിക്കാരും ഉള്‍പ്പെടുന്നു.
Other News in this category



4malayalees Recommends