നിക്കോളാ ബുള്ളെയെ കാണാതായ കേസില്‍ വിദഗ്ധ ഡൈവറെ നാണംകെടുത്തി പോലീസ്; നാഷണല്‍ ക്രൈം ഏജന്‍സി ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തു; തങ്ങളുടെ 'വൈദഗ്ധ്യം' സംശയങ്ങള്‍ നേരിടുന്നില്ലെന്ന് വിദഗ്ധന്‍

നിക്കോളാ ബുള്ളെയെ കാണാതായ കേസില്‍ വിദഗ്ധ ഡൈവറെ നാണംകെടുത്തി പോലീസ്; നാഷണല്‍ ക്രൈം ഏജന്‍സി ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തു; തങ്ങളുടെ 'വൈദഗ്ധ്യം' സംശയങ്ങള്‍ നേരിടുന്നില്ലെന്ന് വിദഗ്ധന്‍

ലങ്കാഷയറില്‍ നിന്നും കാണാതായ നിക്കോളാ ബുള്ളെയുടെ കേസ് ബ്രിട്ടനില്‍ സജീവ ചര്‍ച്ചയായി മാറിയിരുന്നു. 23 ദിവസങ്ങള്‍ നീണ്ട അപ്രത്യക്ഷമാകല്‍, ഒടുവില്‍ കാണാതായതിന് തൊട്ടരികില്‍ നദിയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഒരു സാധാരണക്കാരന്‍ മൃതദേഹം ചൂണ്ടിക്കാണിച്ച് കൊടുക്കേണ്ടി വന്നതാണ് ലങ്കാഷയര്‍ പോലീസിനും, കേസില്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ക്കും നാണക്കേട് സമ്മാനിച്ചത്.


നദിയിലെ തെരച്ചിലില്‍ പങ്കെടുക്കാന്‍ പോലീസ് വിളിച്ചുവരുത്തിയ ഡൈവിംഗ് വിദഗ്ധന്‍ പീറ്റര്‍ ഫോള്‍ഡിംഗിന്റെ ടീമിനെ നാഷണല്‍ ക്രൈം ഏജന്‍സി ലിസ്റ്റില്‍ നിന്നും നീക്കം ചെയ്താണ് പോലീസ് പ്രതികാരം വീട്ടിയിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും തന്റെ സ്ഥാപനത്തിന്റെ വൈദഗ്ധ്യത്തില്‍ സംശയങ്ങള്‍ ഉയരുന്നില്ലെന്ന് സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഉടമ കൂടിയായ പീറ്റര്‍ ഫോള്‍ഡിംഗ് വ്യക്തമാക്കി.

കാണാതായ രണ്ട് മക്കളുടെ അമ്മയ്ക്കായുള്ള തെരച്ചിലില്‍ പങ്കെടുത്തെങ്കിലും ഇവരെ ഒടുവിലായി കണ്ട ഭാഗത്ത് താനും, സംഘവും എത്തിയിരുന്നില്ലെന്ന് മുന്‍പ് നിരവധി പല വമ്പന്‍ കേസന്വേഷണങ്ങളിലും സഹകരിച്ചിട്ടുള്ള പീറ്റര്‍ പറയുന്നു. നിക്കോളയുടെ മൃതദേഹം കിടന്ന നദിയിലെ മേഖലയില്‍ തങ്ങള്‍ എത്തിയിരുന്നില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു.

ഇതിനിടെയാണ് എസ്ജിഐയെ അന്വേഷണങ്ങളില്‍ സഹകരിപ്പിക്കേണ്ട വിദഗ്ധരുടെ ഔദ്യോഗിക പട്ടികയില്‍ നിന്നും നീക്കിയത്. ലങ്കാഷയര്‍ പോലീസ് നടത്തിയ അന്വേഷണങ്ങളില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്വകാര്യ വിദഗ്ധന്റെ തലയില്‍ കുറ്റം ചാര്‍ത്താനുള്ള ശ്രമം.
Other News in this category



4malayalees Recommends