ബ്രിട്ടീഷ് പോലീസ് 'പല്ലുകൊഴിഞ്ഞ' സിംഹമോ? ദിവസേന തെളിയിക്കപ്പെടാതെ പോകുന്നത് 5000-ലേറെ കുറ്റകൃത്യങ്ങള്‍; റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 20 കുറ്റകൃത്യങ്ങളില്‍ ഒന്നില്‍ മാത്രം പ്രതിക്കെതിരെ കുറ്റം ചുമത്തുന്ന പോലീസ്

ബ്രിട്ടീഷ് പോലീസ് 'പല്ലുകൊഴിഞ്ഞ' സിംഹമോ? ദിവസേന തെളിയിക്കപ്പെടാതെ പോകുന്നത് 5000-ലേറെ കുറ്റകൃത്യങ്ങള്‍; റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 20 കുറ്റകൃത്യങ്ങളില്‍ ഒന്നില്‍ മാത്രം പ്രതിക്കെതിരെ കുറ്റം ചുമത്തുന്ന പോലീസ്

ഓരോ ദിവസവും 5000-ലേറെ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെടാതെ പാഴായി പോകുന്നതായി കണക്ക്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 20 കുറ്റകൃത്യങ്ങളില്‍ ഒന്നില്‍ വീതം മാത്രമാണ് പ്രതിക്കെതിരെ കുറ്റം ചുമത്താന്‍ സാധിക്കുന്നതെന്നും ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.


ലക്ഷക്കണക്കിന് ഇരകള്‍ക്കാണ് ഇതുമൂലം നീതി നിഷേധിക്കപ്പെടുന്നതെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ഗവണ്‍മെന്റ് കിടന്നുറങ്ങുകയാണ് ചെയ്യുന്നതെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി.

2022 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്ത 1.47 മില്ല്യണ്‍ ക്രിമിനല്‍ കേസുകളാണ് പ്രതിയെ കണ്ടെത്താന്‍ പോലും കഴിയാതെ അവസാനിപ്പിക്കേണ്ടി വന്നത്. ഇംഗ്ലണ്ടിലും, വെയില്‍സിലും 5378 കുറ്റകൃത്യങ്ങള്‍ ദിവസേന അവസാനിപ്പിക്കുന്നതിന് തുല്യമാണിത്.

കവര്‍ച്ച, മോഷണം, പിടിച്ചുപറി പോലുള്ള കേസുകളിലെ ഭൂരിപക്ഷം ഇരകള്‍ക്കും നീതി ലഭിക്കുന്നില്ലെന്ന് പോലീസ് വാച്ച്‌ഡോഗ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗവണ്‍മെന്റ് പരാജയത്തിന്റെ വില ജനങ്ങളാണ് നല്‍കേണ്ടി വരുന്നതെന്ന് ലിബറല്‍ ഡെമോക്രാറ്റ് ഹോം അഫയേഴ്‌സ് ചീഫ് അലിസ്റ്റര്‍ കാര്‍മൈക്കിള്‍ ആരോപിച്ചു.
Other News in this category



4malayalees Recommends