മൊബൈല്‍ ഉപയോഗം ഇനി 'തൊട്ടാല്‍ പൊള്ളുന്ന' അവസ്ഥ! ലക്ഷക്കണക്കിന് മൊബൈല്‍ ഉപയോക്താക്കളെ തേടി കനത്ത ബില്‍ വര്‍ദ്ധനവുകള്‍ വരുന്നു; സേവനം മാറണമെങ്കില്‍ 425 പൗണ്ട് വരെ എക്‌സിറ്റ് ഫീസും?

മൊബൈല്‍ ഉപയോഗം ഇനി 'തൊട്ടാല്‍ പൊള്ളുന്ന' അവസ്ഥ! ലക്ഷക്കണക്കിന് മൊബൈല്‍ ഉപയോക്താക്കളെ തേടി കനത്ത ബില്‍ വര്‍ദ്ധനവുകള്‍ വരുന്നു; സേവനം മാറണമെങ്കില്‍ 425 പൗണ്ട് വരെ എക്‌സിറ്റ് ഫീസും?

ലക്ഷക്കണക്കിന് ഉപഭോക്താക്കളെ തേടി വമ്പന്‍ മിഡ്-കോണ്‍ട്രാക്ട് നിരക്ക് വര്‍ദ്ധനവുകള്‍ വരുന്നു. ഇതല്ലെങ്കില്‍ എക്‌സിറ്റ് ഫീസ് ഇനത്തില്‍ വലിയ ചെലവ് വഹിക്കേണ്ടി വരുമെന്ന അവസ്ഥയാണുള്ളതെന്ന് കണ്‍സ്യൂമര്‍ ഗ്രൂപ്പ്- വിച്ച്? മുന്നറിയിപ്പ് നല്‍കി.


ഒന്നുകില്‍ മിഡ്-കോണ്‍ട്രാക്ട് നിരക്ക് വര്‍ദ്ധന നേരിടണം, അല്ലെങ്കില്‍ 400 പൗണ്ടിലേറെ എക്‌സിറ്റ് ഫീസ് നല്‍കണമെന്ന വിധത്തിലാണ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ ദുരവസ്ഥയെന്ന് വിച്ച്? വ്യക്തമാക്കി.

ഉപഭോക്താക്കള്‍ വന്‍തോതില്‍ ജീവിതപ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഈ നിരക്ക് വര്‍ദ്ധനവുകള്‍ പുനരാലോചിക്കണമെന്നാണ് സേവനദാതാക്കളോട് വിച്ച്? ആവശ്യപ്പെടുന്നത്. 2023-ല്‍ പണപ്പെരുപ്പത്തെ നേരിടാന്‍ പ്രഖ്യാപിച്ചിട്ടുള്ള നിരക്ക് വര്‍ദ്ധനവുകളും ഒഴിവാക്കാനാണ് സ്ഥാപനങ്ങളോട് ഗ്രൂപ്പിന്റെ ഉപദേശം.

മിഡ്-കോണ്‍ട്രാക്ട് വര്‍ദ്ധന മൂലം കോണ്‍ട്രാക്ട് ഉപേക്ഷിക്കാന്‍ പെനാല്‍റ്റി ഫീസ് നല്‍കേണ്ടി വരുന്ന അവസ്ഥ ഒഴിക്കാനും വിച്ച്? ആവശ്യപ്പെടുന്നു. നാല് വമ്പന്‍ മൊബൈല്‍ സ്ഥാപനങ്ങളായ ഇഇ, ഒ2, ത്രീ, വോഡാഫോണ്‍ എന്നിവര്‍ ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പത്തിന് ആനുപാതികമായി നിരക്ക് വര്‍ദ്ധിപ്പിക്കാറുണ്ട്.
Other News in this category



4malayalees Recommends