നാട്ടുകാരെ 'കൊല്ലിക്കാന്‍' വേണ്ടി നിര്‍ത്തിയതോ? ലേബര്‍ പാര്‍ട്ടിക്കാരും, മനുഷ്യാവകാശക്കാരും ചേര്‍ന്ന് നാടുകടത്തല്‍ തടഞ്ഞ അക്രമി കത്തിക്കുത്ത് അക്രമത്തില്‍ 35-കാരനെ കൊലപ്പെടുത്തി; ക്രിമിനലിന് 26 വര്‍ഷം ജയില്‍ശിക്ഷ

നാട്ടുകാരെ 'കൊല്ലിക്കാന്‍' വേണ്ടി നിര്‍ത്തിയതോ? ലേബര്‍ പാര്‍ട്ടിക്കാരും, മനുഷ്യാവകാശക്കാരും ചേര്‍ന്ന് നാടുകടത്തല്‍ തടഞ്ഞ അക്രമി കത്തിക്കുത്ത് അക്രമത്തില്‍ 35-കാരനെ കൊലപ്പെടുത്തി; ക്രിമിനലിന് 26 വര്‍ഷം ജയില്‍ശിക്ഷ

മനുഷ്യാവകാശങ്ങള്‍ക്കും ചില അതിര്‍ത്തികള്‍ വേണമെന്ന് തെളിയിക്കുന്ന സംഭവമാണ് യുകെയില്‍ നിന്നുള്ള ഈ വാര്‍ത്ത. ലേബര്‍ എംപിമാരും, നിരവധി സെലിബ്രിറ്റികളും ചേര്‍ന്ന് നിയമപരമായ വെല്ലുവിളി ഉയര്‍ത്തി ജമൈക്കന്‍ ക്രിമിനലിനെ നാടുകടത്തുന്നതില്‍ നിന്നും സംരക്ഷിക്കുകയും, ഇയാള്‍ തെരുവിലിട്ട് ഒരാളെ കുത്തിക്കൊന്നതുമാണ് ഇതിന്റെ പ്രത്യാഘാതം.


2020 ഡിസംബറില്‍ ഹോം ഓഫീസ് ചാര്‍ട്ടര്‍ വിമാനത്തില്‍ വിദേശത്തേക്ക് കയറ്റി അയയ്‌ക്കേണ്ട വ്യക്തി ആയിരുന്നു ഏണെസ്റ്റോ എലിയറ്റ്. എന്നാല്‍ അവസാന നിമിഷം മനുഷ്യാവകാശ അപ്പീലുകള്‍ ഫലം കണ്ടതോടെ ഇയാളുടെ നാടുകടത്തില്‍ മുടങ്ങി. ആറ് മാസത്തിന് ശേഷം 2021 ജൂണില്‍ എലിയറ്റ് ഒരു 35-കാരനെ കത്തിക്കുത്തില്‍ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തില്‍ 26 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്. എലിയറ്റിനെ ജന്മദേശത്തേക്ക് വിജയകരമായി നാടുകടത്തിയിരുന്നുവെങ്കില്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്ന കുറ്റകൃത്യമാണ് ഇത്. ഇയാളെ വിദേശത്തേക്ക് കടത്താനുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ ആ സമയത്തെ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ഈ അവസ്ഥ 'സന്മനസ്സുകാരെ' ചില ഘട്ടങ്ങളില്‍ പരിഗണിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു.

നാടുകടത്തലുകള്‍ തടയുന്ന പരിപാടികളെ മറികടക്കുകയാണ് വേണ്ടതെന്ന് ഈ സംഭവം വ്യക്തമാക്കുന്നുവെന്ന് പട്ടേല്‍ പറയുന്നു. എലിയറ്റ് ഉള്‍പ്പെടെ 22 ഗുരുതര കുറ്റവാളികളാണ് മനുഷ്യാവകാശ അപ്പീലുകളുടെ ബലത്തില്‍ നാടുകടത്തലില്‍ നിന്നും രക്ഷപ്പെട്ടത്. 23 ക്രിമിനലുകള്‍ക്ക് ആകെ 156 വര്‍ഷം ജയില്‍ശിക്ഷ ലഭിച്ചിട്ടുള്ളവരായിരുന്നു.
Other News in this category



4malayalees Recommends