കേരളത്തില്‍ ഇപ്പോള്‍ 'മുലപ്പാല്‍' ചര്‍ച്ച കൊണ്ടുപിടിച്ച് നടക്കുകയാണ്. സഖാവ് രവീന്ദ്രന് ഒരു സ്ത്രീയോട് മുലപ്പാല്‍ ആവശ്യപ്പെട്ടെന്നാണ് വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെ വ്യക്തമായത്. എന്നാല്‍ ബ്രിട്ടനിലെ സ്ത്രീകള്‍ നടത്തുന്ന 'പുതിയ സംരംഭങ്ങളെ' കുറിച്ച് മനസ്സിലാക്കിയിരുന്നെങ്കില്‍ രവീന്ദ്രന് ഈ നാണക്കേടില്‍ നിന്നും രക്ഷപ്പെടുമായിരുന്നു!
ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെയാണ് സ്ത്രീകള്‍ ഓണ്‍ലൈനില്‍ പുരുഷന്മാര്ക്ക് മുലപ്പാല്‍ വിറ്റ് പണം കൊയ്യുന്നത്. ഗര്‍ഭിണികളും, പ്രസവിച്ച സ്ത്രീകളുമാണ് 'ലിക്വിഡ് ഗോള്‍ഡ്' ഓണ്‍ലൈനില്‍ വില്‍ക്കുന്നതായി പരസ്യം ചെയ്യുന്നത്. 76 പൗണ്ട് വരെ പിന്റിന് വില. ചിലര്‍ ക്രിപ്റ്റോകറന്‍സികളും സ്വീകരിക്കാന്‍ തയ്യാറാകുന്നുണ്ട്.
'ഫ്രഷ് അമ്മമാരുടെ പാല്' എന്ന പേരില്‍ ചിത്രങ്ങള്‍ സഹിതമാണ് പല സ്ത്രീകളും പരസ്യം നല്‍കിയിരിക്കുന്നത്. പ്രധാനമായും ബോഡി ബില്‍ഡിംഗ് ചെയ്യുന്ന പുരുഷന്മാരാണ് മസില് നിര്‍മ്മിക്കാനായി മുലപ്പാല്‍ വാങ്ങുന്നത്. എന്നിരുന്നാലും ഇതിനിടയിലും 'തെറ്റായ' ചിന്തകളോടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ഞരമ്പന്മാരും നിരവധിയാണ്.
അമ്മയ്ക്കും, കുഞ്ഞിനും ഇടയില്‍ മുലപ്പാല്‍ സുരക്ഷിതമാണെങ്കിലും മുതിര്‍ന്ന ഒരു വ്യക്തിക്ക് ഇത് നിര്‍ദ്ദേശിക്കപ്പെടുന്നില്ല. ശേഖരിച്ച് സൂക്ഷിക്കുന്നത് തെറ്റായ രീതിയിലാണ് ഇവ രോഗങ്ങളും സമ്മാനിക്കും. 'ഒണ്‍ലി ദി ബ്രസ്റ്റ്' പോലുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസുകളാണ് പുരുഷന്മാര്ക്ക് സുരക്ഷിതമായി മുലപ്പാല്‍ വാങ്ങാന്‍ അവസരം നല്‍കുന്നത്.