സ്‌കോട്‌ലന്‍ഡില്‍ പനി ബാധിച്ചു മരിച്ച മലയാളി സുനിലിന്റെ സംസ്‌കാരം മാര്‍ച്ച് 2ന് റെഡിങ് സെന്റ് ജെയിംസ് പള്ളിയില്‍ നടത്തും

സ്‌കോട്‌ലന്‍ഡില്‍ പനി ബാധിച്ചു മരിച്ച മലയാളി സുനിലിന്റെ സംസ്‌കാരം മാര്‍ച്ച് 2ന് റെഡിങ് സെന്റ് ജെയിംസ് പള്ളിയില്‍ നടത്തും
സ്‌കോട്‌ലന്‍ഡിലെ ഫോര്‍ട്ട് വില്യമില്‍ പനി ബാധിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ റസ്റ്ററന്റ് ഉടമ തിരുവനന്തപുരം സ്വദേശി സുനില്‍ മോഹന്‍ ജോര്‍ജിന്റെ (45) സംസ്‌കാരം ഇംഗ്ലണ്ടിലെ റെഡിങ്ങില്‍ മാര്‍ച്ച് 2ന് നടക്കും. റെഡിങ് സെന്റ് ജെയിംസ് പള്ളിയില്‍ ഉച്ചയ്ക്ക് 1.30ന് പൊതു ദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് മൂന്നു മണിക്ക് റെഡിങ് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

ഫെബ്രുവരി 6 നായിരുന്നു റസ്റ്ററന്റിനുള്ളില്‍ സുനിലിനെ പനി ശക്തമായി മരിച്ച നിലയില്‍ കണ്ടെത്തിയത്.

റെഡിങ്ങില്‍ താമസിക്കുമ്പോഴാണ് സുനിലിന്റെ ഭാര്യ റെയ്ച്ചല്‍ ബേബി (33) കാന്‍സര്‍ ബാധിച്ചു മരിച്ചത്. അന്ന് റെയ്ച്ചലിന്റെ സംസ്‌കാരം നടത്തിയ റെഡിങ് സെമിത്തേരിയില്‍ തന്നെയാണ് സുനിലിന്റെയും ചടങ്ങുകള്‍ നടത്തുന്നത്.

ലണ്ടനില്‍ താമസിക്കവേയാണ് ഭാര്യയ്ക്ക് കാന്‍സര്‍ രോഗം കണ്ടെത്തുന്നത്. തുടര്‍ന്ന് റെഡിങ്ങിലേക്ക് ഇരുവരും താമസം മാറുകയായിരുന്നു. റെയ്ച്ചലിന്റെ മരണ ശേഷമാണ് സുനില്‍ സ്‌കോട്‌ലന്‍ഡിലെ ഫോര്‍ട്ട് വില്യമിലേക്ക് താമസം മാറിയത്. ഭാര്യയുടെ മരണ ശേഷം ഒറ്റപ്പെട്ടു പോയതോടെയാണ് സ്‌കോട്‌ലന്‍ഡിലേക്ക് സുനില്‍ മാറിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

sunil1

റെഡിങ്ങിലും ലണ്ടനിലുമുള്ള സുഹൃത്തുക്കള്‍ ചടങ്ങിന്റെ ഭാഗമാകും.സുനിലിന്റെ അമ്മയും ബന്ധുക്കളും റെഡിങ്ങില്‍ എത്തും.

സുനിലിന്റെ സഹോദരിക്കൊപ്പം കാനഡയിലാണ് അമ്മ താമസിക്കുന്നത്.

പൊതു ദര്‍ശനം നടത്തുന്ന പള്ളിയുടെ വിലാസം

St James Roman Catholic Church, Forbury Rd, Reading Post Code: RG1 3FD

സംസ്‌കാരം ; Reading Cemetery and Crematorium, All Hallows Rd, Caversham, Reading Post Code ; RG4 5LP

Other News in this category



4malayalees Recommends