ഒടുവില്‍ കീറാമുട്ടി വലിച്ചുകീറി അടുപ്പിലിട്ട് ഋഷി സുനാക്! നോര്‍ത്തേണ്‍ അയര്‍ലണ്ട് ബ്രക്‌സിറ്റ് കരാര്‍ ഉറപ്പിച്ച് പ്രധാനമന്ത്രി; യൂറോപ്യന്‍ യൂണിയന്‍ വക വ്യാപകമായ ഇളവുകള്‍; ഇയു നിയമങ്ങളില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിന് 'വീറ്റോ' അധികാരവും

ഒടുവില്‍ കീറാമുട്ടി വലിച്ചുകീറി അടുപ്പിലിട്ട് ഋഷി സുനാക്! നോര്‍ത്തേണ്‍ അയര്‍ലണ്ട് ബ്രക്‌സിറ്റ് കരാര്‍ ഉറപ്പിച്ച് പ്രധാനമന്ത്രി; യൂറോപ്യന്‍ യൂണിയന്‍ വക വ്യാപകമായ ഇളവുകള്‍; ഇയു നിയമങ്ങളില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിന് 'വീറ്റോ' അധികാരവും

ബ്രക്‌സിറ്റിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ യുകെയില്‍ നിന്നും വിഭജിച്ച് സമ്പൂര്‍ണ്ണമായി മറ്റൊരു രാജ്യമായി മാറ്റുമെന്ന ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തി പ്രധാനമന്ത്രി ഋഷി സുനാക്. യൂറോപ്യന്‍ യൂണിയനുമായി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കീറാമുട്ടിയായി കിടന്ന വിഷയങ്ങളില്‍ അഭിപ്രായസമന്വയത്തിലെത്തിച്ച് ഋഷി വിന്‍ഡ്‌സര്‍ ഫ്രേംവര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.


തന്റെ പ്രധാനമന്ത്രി പദം പോലും നഷ്ടമാകുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഋഷി സുനാക് ഇയുവമായി കരാര്‍ നേടാന്‍ രംഗത്തിറങ്ങിയത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയിലെയും, സ്വന്തം ടോറി പാര്‍ട്ടിയിലെയും വിമതരെ ഒതുക്കാനുള്ളതെല്ലാം കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സുനാക് വ്യക്തമാക്കി.

ആഭ്യന്തര ഉപയോഗത്തിനുള്ള ഉത്പന്നങ്ങള്‍ക്കായി റെഡ്, ഗ്രീന്‍ കസ്റ്റംസ് ലെയിനുകള്‍ ആരംഭിച്ച് പരിശോധനയുടെ പ്രത്യാഘാതം കുറയ്ക്കാനുള്ള നടപടിയാണ് പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്. എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്താനുള്ള നിയന്ത്രണം സമ്പൂര്‍ണ്ണമായി യുകെയ്ക്ക് ലഭിക്കുന്നതിന് പുറമെ, പുതിയ മെഡിസിന്‍ നിയമങ്ങളും കരാറില്‍ ഉള്‍പ്പെടും.

പുതിയ ഇയു നിയമങ്ങള്‍ പ്രൊവിന്‍സില്‍ പ്രാബല്യത്തില്‍ വരുത്തുന്ന കാര്യത്തില്‍ സ്റ്റോര്‍മോണ്ട് അസംബ്ലിക്ക് വീറ്റോ അധികാരം നല്‍കിയതാണ് ഏറെ സുപ്രധാന പ്രഖ്യാപനം. ഈ വിഷയങ്ങളില്‍ ഡിയുപിയും, സഖ്യകക്ഷികളും അനുനയത്തിന് തയ്യാറാകുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

വിമര്‍ശകരെ പോലും അമ്പരപ്പിച്ച് കൊണ്ടാണ് ഋഷി സുനാകും, സംഘവും ഇയുവില്‍ നിന്നും നിരവധി ഇളവുകള്‍ നേടിയെടുത്തത്. അസാധ്യമെന്ന് ചിലര്‍ പറഞ്ഞതാണ് ചെയ്തുകാണിച്ചതെന്ന് ചരിത്രപരമായ കരാര്‍ കോമണ്‍സില്‍ പ്രഖ്യാപിക്കവെ സുനാക് വ്യക്തമാക്കി.
Other News in this category



4malayalees Recommends